ദ്രോഗഡ യാക്കോബായ പളളിയില്‍ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍ക്ക് ക്രമീകരണമായി

ഡ്രോഗഡ സെന്റ്റ് അത്തനാസിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ പീഡാനുഭവവാരത്തിലെ എല്ലാ ശുശ്രൂഷകളും ഗ്രീന്‍ഹില്‍സിലുളള Our Lady College ചാപ്പലില്‍ വച്ച് നടത്തുന്നു. ദ്രോഗഡയിലെ യാക്കോബായ വിശ്വാസികള്‍ക്ക് ആദ്യമായാണ് കഷ്ടാനുഭവ ആഴ്ച്ചയിലെ എല്ലാ ശുശ്രൂഷകളും ആചരിക്കുവാന്‍ അവസരമൊരുങ്ങുന്നത്.

ഏപ്രില്‍ 13 ആം തീയതി ശനിയാഴ്ച രാവിലെ 10 മണിമുതല്‍ നടത്തപ്പെടുന്ന ഓശാന ശുശ്രൂഷകള്‍ക്ക് റോമില്‍ നിന്നുളള ബഹുമാനപ്പെട്ട നോമീസ് പതീല്‍ അച്ചനും, 18 ആം തീയതി വ്യാഴാഴ്ച രാവിലെ 10 മണിമുതല്‍ പെസഹാ ശുശ്രൂഷകള്‍ക്കും തുടര്‍ന്നുളള ധ്യാനത്തിനും ബഹുമാനപ്പെട്ട P.K. കുര്യന്‍ അച്ചനും, 19 ആം തീയതി രാവിലെ 9 മണിമുതല്‍ ദുഃഖവെളളിയാഴ്ച ശുശ്രൂഷകള്‍ക്ക് ബഹുമാനപ്പെട്ട ജോബിമോന്‍ സ്‌ക്കറിയ അച്ചനും 20 ആം തീയതി ശനിയാഴ്ച വൈകിട്ട് 6. 15 മുതല്‍ നടത്തപ്പെടുന്ന ഉയര്‍പ്പുദിനശുശ്രൂഷകള്‍ക്ക് ബഹുമാനപ്പെട്ട ബിജു. എം. പാറേക്കാട്ടില്‍ അച്ചനും നേതൃത്വം നല്‍കും.

ഈ വര്‍ഷത്തെ കഷ്ടാനുഭവാഴ്ച ശുശ്രൂഷകളില്‍ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി വികാരി ബഹുമാനപ്പെട്ട ജിനോ ജോസഫ് അച്ചന്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Rev. Fr. Jino Joseph (Vicar) 0894595016
Mr. Reji Kuruvilla (Secretary) 0873630076
Mr. Geo Jose (Trustee ) 0879221399

Share this news

Leave a Reply

%d bloggers like this: