ദ്രോഗഡയില്‍ അനുഭവപ്പെട്ട ജലക്ഷാമത്തിന് ജനങ്ങളോട് മാപ്പ് ചോദിച്ച് ഭവനമന്ത്രി

രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ വെള്ളം ലഭിക്കാതെ ദിവസങ്ങള്‍ കടന്നുപോയ അവസ്ഥ ഭീതിജനകമാണെന്ന് ഭവന മന്ത്രി യോഗന്‍ മര്‍ഫി. രാജ്യം നേരിട്ട ഏറ്റവും വലിയ ജലക്ഷാമ ദിവസങ്ങളാണ് കടന്നു പോയതെന്നും അദ്ദേഹം പ്രസ്താവിച്ചു. ജലക്ഷാമം നേരിട്ട പ്രദേശങ്ങളില്‍ വിവിധ സേനകളുടെ ആഭിമുഖ്യത്തില്‍ ജലവിതരണം നടത്തി വരികയാണ്. ക്ഷാമം നേരിട്ട ഏകദേശം 70 ,000 പേരോടും താന്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഭവന മന്ത്രി അറിയിച്ചു.

ഒന്നര ആഴ്ചവരെ വെള്ളത്തിന് വേണ്ടി കാത്തിരിപ്പ് നടത്തിയ ദ്രോഗിടക്കാര്‍ കടന്നുപോയത് വിവരിക്കാനാവാത്ത പ്രതിസന്ധിയിലൂടെയാണ്. പ്രധാന കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രശ്‌നങ്ങള്‍ തക്ക സമയത്ത് പരിഹരിക്കാന്‍ കഴിയാതെ ഐറിഷ് ജല അതോറിറ്റി ജീവനക്കാരും പാടുപെട്ടിരിക്കയാണ്. ഇതിനിടക്ക് പ്രദേശത്തുള്ള ആശുപത്രി, ഹോട്ടല്‍ തുടങ്ങിയവ പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കേണ്ടി വന്നു.

വെള്ളം ലഭിക്കാത്തതിനാല്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച വിഭാഗം ദ്രോഗഡയിലുള്ള രോഗികളാണ്. വെള്ളം വരുന്ന പൈപ്പ് ലൈനുകള്‍ പലതും കാലപ്പഴക്കം വന്നതിനാലാണ് പ്രശ്‌നം ഇത്ര ഗുരുതരമായ അവസ്ഥയിലെത്തിയതെന്നാണ് ജലക്ഷാമത്തെക്കുറിച്ചുള്ള പൊതുവികാരം ഉയര്‍ന്നു വന്നത്. ബില്യണുകള്‍ ചെലവിട്ട് പൈപ് ലൈന്‍ സംവിധാനം പൂര്‍ണമായും മാറ്റിയെടുക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. താത്കാലികമായി ദ്രോഗിടയിലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ജല അതോറിറ്റി ജീവനക്കാര്‍. ജനജീവിതത്തിന് ഏറ്റ കനത്ത പ്രഹരം എത്രത്തോളമാണെന്ന് മനസിലാക്കുന്നതായും എത്രയും പെട്ടെന്ന് ജലവിതരണം പൂര്‍ണമായും ആരംഭിക്കാനുള്ള സത്വര നടപടികള്‍ കൈക്കൊണ്ടതായും മന്ത്രി അറിയിച്ചിരിക്കുകയാണ്.

 
അടിയന്തിര ജലവിതരണ സ്റ്റേഷനുകള്‍

Duleek
Ashbourne
Stamullen
Ratoath
Laytown
Bettystown
Mornington
Duleek: 3 (Church) 2 (St Cianans Villas) 1 (Industrial Estate) – Fire Service
Knockcommon/Rathdrinagh: 1 (National School))
Rosnsaree: 1 (Church))
Ashbourne: 2 (Race hill)
Donore: 1 (Church)
Lagavoreen: 1 (Entrance to Housing Estate)
Grange Rath: 2 (Entrance to Housing Estate)
Ratoath: 2 (National School Fairyhouse Road ) 2 ( St Paul’s School) – ( Nursing Home Town Centre)
Stamullen: 2 ( Church )
Clonalvey: 1 (Church)
Ardcath: 1 (Church)
Kilmoon: 1 (Snailbox Carpark)
Curragha: 1 (Church)
Skryne: 1 (GAA Pitch)
Kentstown: 1 (Londis Car park)
Ashbourne Town : 1 Community Centre – 1 Retail Park – 1 Supervalu Carpark
Bettystown : 1 (Tesco Carpark)
Donecarney : 1 (Church)
Colaiste Na Hinse Secondary School : 1
Mornington: 1 (Harrys Shop)
Kilbride: 2 (Church)
Drogheda:Deepforde Hsg Estate
Drogheda:Highlands Hsg Estate
Rathfeigh : National School 1
Marleys Lane
Stameen
Termon Abbey
Termon Abbey Aston Village
Platin Road
Rathmullen Park
Termonfeckin School
Clogherhead
Baltray
Bothar Bruagha
Harmons Gardens
Ballsgrove
Shop St/North Quay
Mell Church
Marley Court
Donore Road (at Costa Coffee)

Bulk water containers are available at:

Wheaton Hall Shops
Bryanstown, St Mary’s School
Shrewsburry Manner
Newtown Meadows
Boyne Business Park
Harmony Heights
College Rise
Forest Park
Newfield Estate
Yellowbatter
Brookeville Estate

എ എം

Share this news

Leave a Reply

%d bloggers like this: