ദെയിലില്‍ റോഡ് ട്രാഫിക് ബില്‍ വോട്ടിങ്ങിനിടെ അബദ്ധം പിണഞ്ഞ് ഗതാഗതമന്ത്രി

ഡബ്ലിന്‍: സ്വന്തം വകുപ്പിന്റെ സുപ്രധാന ബില്‍ നിയമമാക്കാനുള്ള വോട്ടെടുപ്പില്‍ ഗതാഗതമന്ത്രി ഷെയിന്‍ റോസിന് പറ്റിയ അബദ്ധം പരസ്യമായി. വോട്ടെടുപ്പിനിടെ ബട്ടണ്‍ മാറ്റി അമര്‍ത്തിയപ്പോള്‍ മന്ത്രി ബില്ലിനെതിരെ വോട്ടു ചെയ്യുകയായിരുന്നു. അബദ്ധം പിണഞ്ഞത് മനസ്സിലാക്കിയ മന്ത്രി ഉടന്‍ തന്നെ തന്റെ വോട്ട് ബില്ലിന് അനുകൂലമാക്കാന്‍ സാങ്കേതിക സഹായം തേടി. ഗവണ്മെന്റ് ചീഫ് വിപ്പ് സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കി.

ഗതാഗത നിയമവുമായി ബന്ധപ്പെട്ട പ്രധാന വോട്ടിങ്ങിനിടെയായിരുന്നു സംഭവം. അളവില്‍ കൂടുതല്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്ന നിയമമാണ് ദെയിലില്‍ വോട്ടിനിട്ടത്. പരസ്യമായും രഹസ്യമായും സഹപ്രവര്‍ത്തകരുടെ തമാശരൂപേണയുള്ള ചോദ്യങ്ങള്‍ക്കിടയില്‍ ജാള്യത മറച്ചുപിടിക്കാന്‍ മന്ത്രി ഷെയിന്‍ റോസ് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: