ദുബൈയില്‍ ടൂറിസ്റ്റ് വീസയില്‍ എത്തുന്നവര്‍ക്ക് സൗജന്യ ആള്‍ക്കഹോള്‍ ലൈസന്‍സ്

ദുബൈ: ടൂറിസ്റ്റ് വീസയില്‍ വരുന്നവര്‍ക്ക് ഇനി മുതല്‍ സൗജന്യമായി ആള്‍ക്കഹോള്‍ ലൈസന്‍സ് നല്‍കാന്‍ ദുബൈ സര്‍ക്കാരിന്റെ തീരുമാനം. മുപ്പതു ദിവസത്തേക്ക് ആയിരിക്കും ലൈസന്‍സ് നല്‍കുകയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസ്ലിംകള്‍ അല്ലാത്ത, ഇരുപത്തിയൊന്നു വയസു കഴിഞ്ഞവര്‍ക്കാണ് ആള്‍ക്കഹോള്‍ ലൈസന്‍സ് നല്‍കുക. ഇതിനായി ആള്‍ക്കഹോള്‍ റീട്ടൈല്‍ ഔട്ട്ലെറ്റ് ആയ എംഎംഐയുെട വെബ്സൈറ്റില്‍ പ്രത്യേക സംവിധാനമുണ്ടാവും. പാസ്പോര്‍ട്ടുമായി എത്തി, പ്രത്യേക ഫോം പൂരിപ്പിചു നല്‍കിയാല്‍ റീട്ടെയ്ല്‍ സ്റ്റോറുകളില്‍നിന്നു മദ്യം വാങ്ങാം.

നിലവില്‍ ദുബൈയില്‍ റെസിഡന്റ് വീസ ഉള്ളവര്‍ക്ക് രണ്ടു വര്‍ഷക്കാലാവധിയില്‍ ആള്‍ക്കഹോള്‍ ലൈസന്‍സ് നല്‍കുന്നുണ്ട്. ഇവര്‍ക്കു മാത്രമേ മദ്യം വാങ്ങാനും വീട്ടില്‍ സൂക്ഷിക്കാനും അനുമതിയുളളൂ. ബാറുകളിലെത്തി കുടിക്കുന്നവര്‍ക്കും ലൈസന്‍സ് വേണമെന്നാണ് ചട്ടമെങ്കിലും അതു കര്‍ശനമായി പരിശോധിക്കാറില്ല.

Share this news

Leave a Reply

%d bloggers like this: