ദുബായ് യാത്രയില്‍ വൈന്‍ പോലും കുടിക്കല്ലേ; എമിറേറ്റ്‌സില്‍ പോയ ദന്ത ഡോക്ടറെ നാല് വയസുള്ള മകള്‍ക്കൊപ്പം ജയിലിലടച്ചു

ദുബായിലേക്ക് പറക്കുന്ന മലയാളികള്‍ കരുതിയിരിക്കുക. എമിറേറ്റ്‌സില്‍ ലണ്ടനില്‍നിന്നു യാത്ര ചെയ്ത മൂന്ന് മക്കളുടെ അമ്മയായ ബ്രിട്ടീഷ് ദന്തഡോക്ടര്‍ക്കു നേരിടേണ്ടിവന്നത് ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവം. യാത്രയ്ക്കിടെ ഒരു ഗ്ലാസ് വൈന്‍ കഴിച്ച് ദുബായിലെത്തിയ 44-കാരിയായ എല്ലി ഹോള്‍മാനെ നാല് വയസുള്ള മകള്‍ക്കൊപ്പം മൂന്ന് ദിവസം പോലീസ് ദുബായ് ജയിലില്‍ കിടത്തി. ജൂലൈ 13-നാണ് ലണ്ടനില്‍ നിന്നും ദുബായിലേക്ക് എമിറേറ്റ് വിമാനത്തില്‍ ഇവര്‍ യാത്ര ചെയ്തത്. ഭക്ഷണത്തോടൊപ്പം വിമാനത്തില്‍ വിളമ്പിയ ഒരു ഗ്ലാസ് റെഡ് വൈനും ഇവര്‍ കഴിച്ചു.

എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര ക്കഴിഞ്ഞു ബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ഹോള്‍മാനോട് ഇമിഗ്രേഷന്‍ ഒഫീഷ്യല്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ചതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. ഭര്‍ത്താവ് ഗാരിയെ വിളിക്കാന്‍ പോലും സമ്മതിച്ചില്ല. ചൂടുപിടിച്ച എയര്‍പോര്‍ട്ട് ഡിറ്റന്‍ഷന്‍ സെന്ററിലേക്കാണ് ഇവരെ നീക്കിയത്.

‘സെല്ലിലെ വെറും നിലത്താണ് എന്റെ കുഞ്ഞ് മകള്‍ ടോയ്ലറ്റാക്കിയത്. ഇത്രയും കരഞ്ഞ് അവളെ ഇതിന് മുന്‍പ് കണ്ടിട്ടില്ല. കേസ് തീരുന്നത് വരെ പാസ്പോര്‍ട്ട് പിടിച്ചുവെച്ചിരിക്കുകയാണ്. ഇതിന് ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് പറയുന്നത്. ഇതുവരെ ഫീസും, ചെലവുകളുമായി 30000 പൗണ്ട് ചെലവഴിച്ചു. ജോലിയും, പ്രാക്ടീസും നഷ്ടമായി. ഒപ്പം സേവിംഗ്സും തീര്‍ന്നു’, ഡോക്ടര്‍ പറയുന്നു. ഒരു വര്‍ഷമെങ്കിലും വേണം കേസ് തീര്‍പ്പാകാന്‍. അതുവരെ ദുബായില്‍ തുടരണമെന്നാണ് അവസ്ഥ.

വിമാനത്താവളത്തിലെ പരിശോധനയില്‍ തന്റെ വിസാ കാലാവധി തീര്‍ന്നെന്നും ഉടന്‍ തിരിച്ച് പോകാനും ഇമിഗ്രേഷന്‍ ഓഫീസര്‍ ആവശ്യപ്പെട്ടു എന്ന് ഡോ. ഹോള്‍മാന്‍ പറഞ്ഞു. എന്നാല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുതിയ വിസയ്ക്ക് ശ്രമിക്കാനായിരുന്നു അവരുടെ ശ്രമം. ഇതിന്റെ പേരിലുള്ള തര്‍ക്കം ഉണ്ടായി. ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ സായുധ പോലീസ് ഇവരെ നീക്കിയത്. എയര്‍പോര്‍ട്ട് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് യുഎഇയില്‍ കുറ്റകരമാണ്.

ടൂറിസ്റ്റുകള്‍ക്ക് ദുബായില്‍ മദ്യപിക്കാമെന്നത് തെറ്റിദ്ധാരണയാണ്. രക്തത്തില്‍ ആല്‍ക്കഹോള്‍ സ്ഥിരീകരിച്ചാല്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സംഭവത്തില്‍ ഇടപെട്ട ബ്രിട്ടീഷ് മനുഷ്യാവകാശ എന്‍ജിഒ ഡീറ്റെയിന്‍ഡ് ഇന്‍ ദുബായ് സിഇഒ രാധാ സ്റ്റിര്‍ലിംഗ് പറഞ്ഞു. വിമാനത്തില്‍ വൈന്‍ നല്‍കിയാലും അത് വേണ്ടെന്ന് വയ്ക്കുകയാണ് ഉചിതം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: