ലൈംഗികാക്രമണകേസി ലെ പ്രതിയായ പാക്കിസ്ഥാന്‍കാരന്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അറസ്റ്റില്‍

ഡബ്ലിന്‍: ബ്രിട്ടീഷ് അധികൃതര്‍ തേടിക്കൊണ്ടിരുന്ന ലൈംഗികകേസുകളില്‍ പ്രതിയായ 19 വയസുകാരനെ ഗാര്‍ഡ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ദുബായിലേക്കുള്ള ഫ്‌ളൈറ്റ് കയറാനെത്തിയ പാക്കിസ്ഥാന്‍ സ്വദേശിയായ മിയന്‍ മുജാഹിദ് അലി ഷാഹിദ് എന്ന ഇയാളെ ബ്രീട്ടീഷ് അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 10.40 അറസ്റ്റ് ചെയ്ത ഇയാളെ ക്ലോണ്‍ടാര്‍ഫ് ഗാര്‍ഡ സ്‌റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.

യുകെയില്‍ ബസില്‍ വെച്ച് 18 വയസുള്ള പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്ക് രണ്ടരവര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചിരുന്നു. സ്‌കോടലന്‍ഡില്‍ താമസിച്ചിരുന്ന ഇയാള്‍ പോലീസിന് പിടികെടുക്കാതെ ഈ വര്‍ഷമാദ്യം അയര്‍ലന്‍ഡിലെത്തി ലിമെറികില്‍ താമസിക്കുകയായിരുന്നുവെന്നാണ് സൂചന. തുടര്‍ന്ന് ഇയാള്‍ക്ക് വേണ്ടി വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

ആഗസ്റ്റ് 11 ന് ലിമെറികിലെ ഫോയ്‌നസ് ഏരിയയില്‍ ഇയാളെ കണ്ടതിനെ തുടര്‍ന്ന് ഗാര്‍ഡ തിരച്ചില്‍ ശക്തമാക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പൊതുജനങ്ങളുടെ സഹായമാവശ്യപ്പെട്ട് ഗാര്‍ഡ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അതിനിടെയാണ് ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പിടിയിലാകുന്നത്.

Share this news

Leave a Reply

%d bloggers like this: