ദീപ നിശാന്തിനെതിരെ ബിജെപി പ്രവര്‍ത്തകന്‍ പരാതി നല്‍കി

 

തൃശൂര്‍: ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫെയ്‌സ് ബുക്കില്‍ പ്രതികരിച്ച തൃശൂര്‍ കേരള വര്‍മ്മ കോളജിലെ മലയാളം അധ്യാപിക ദീപ നിശാന്തിനെതിരെ ബിജെപി പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് തൃശൂര്‍ കാണാട്ടുകര സ്വദേശി മനോജ് കുമാറാണ് വെസ്റ്റ് ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. കോളജില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് ദീപയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാരണമായെന്നാണ് പരാതിയില്‍ പറയുന്നത്.

കോളജില്‍ നടത്തിയ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് അധ്യാപിക ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കേണ്ട എന്നായിരുന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം.

-എജെ-

Share this news

Leave a Reply

%d bloggers like this: