ദീപിക പദുകോണിന്റെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ അഗ്‌നിബാധ; താമസക്കാരെ ഒഴിപ്പിച്ചു

മുംബൈ: മുംബൈയിലെ ദീപികാ പദുകോണിന്റെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ തീപിടുത്തം. മുംബൈയിലെ ബ്യൂമോണ്ടെ ടവറിന് ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ ആളപായം ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ തീപിടുത്തം ഉണ്ടായ സമയത്ത് ഷൂട്ടിംഗിനായി ദീപിക പുറത്തു പോയിരിക്കുകയായിരുന്നു.

കെട്ടിടത്തിന്റെ 32-ാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. 26-ാം നിലയിലാണ് ദീപികയുടെ ഫ്‌ലാറ്റ്. തീപിടുത്തം ഉണ്ടായതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ആറു ഫയര്‍ എഞ്ചിനും അഞ്ചു ജംബോ ടാങ്കറുകളും ആംബുലന്‍സുമടക്കം അഗ്‌നിശമനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തിനു നോതൃത്വം നല്‍കുന്നുണ്ട്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് മുംബൈ പൊലീസ് അധികൃതര്‍ അറിയിച്ചു. തീപിടുത്തം ഉണ്ടായ ഉടന്‍ കെട്ടിടത്തില്‍ നിന്നും 95 ഓളം താമസക്കാരെ മാറ്റി. ദീപിക പദുകോണിന്റെ ജോലിക്കാരെയും ഫ്‌ലാറ്റില്‍ നിന്നും മാറ്റിയിട്ടുണ്ട്.

ദീപികയുടെ ഫ്‌ലാറ്റ് സമുച്ചയത്തിന് തീപിടുത്തം ഉണ്ടായി എന്നറിഞ്ഞ് ആരാധകര്‍ പരിഭ്രാന്തരായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ താന്‍ സുരക്ഷിതയാണെന്ന് ദീപിക ട്വീറ്റ് ചെയ്തു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: