ദി ഡാര്‍ക്ക് വെബ്- ഇവിടെ അധികമാരും സന്ദര്‍ശിക്കില്ല

ഈ ലോകത്തെ മുഴുവന്‍ നമ്മുടെ വിരല്‍തുമ്പിലേക്ക് ഒതുക്കിയ പ്രതിഭാസമാണ് ‘വേള്‍ഡ് വൈഡ് വെബ്’. ഈ പ്രപഞ്ചത്തിലെ എന്തിനെ പറ്റിയും അത് തരത്തില്‍ ഉള്ള വിവരങ്ങളും തരാന്‍ ഈ ഇന്റര്‍നെറ്റ് പ്രതിഭാസത്തിനു കഴിയും. എന്നാല്‍ ഇത്രെയും വലിയ ലോകത്തെ അത്ര എളുപ്പത്തില്‍ ഒന്നും ഈ വെബ് ഭീമന് കയ്യിലോതുക്കാന്‍ ആകില്ല. എണ്ണിയാല്‍ ഒടുങ്ങാത്ത വെബ്‌പേജുകള്‍, ഓണ്‍ലൈന്‍ വിപണികള്‍, ഫെയ്‌സ്ബുക്കും ട്വിറ്ററും പോലുള്ള സമൂഹമാധ്യമങ്ങള്‍. ഇന്റര്‍നെറ്റിനെക്കുറിച്ചുകേട്ടാല്‍ നാമാദ്യം ഓര്‍ക്കുക ഇതൊക്കെയാണ്. എന്നാല്‍ ഇതിനപ്പുറം സാധാരണക്കാരന് എത്തിപ്പെടാന്‍ പ്രയാസമുള്ള ഇന്റര്‍നെറ്റിന്റെ ദുരൂഹത നിറഞ്ഞ ഇടങ്ങളാണ് പൊതുവേ ഡീപ്പ് വെബ് അഥവാ ഡാര്‍ക്ക് വെബ് എന്നറിയപ്പെടുന്നത്.

ഗൂഗിള്‍, ബിങ് പോലുള്ള മുഖ്യധാരാ സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ഇവിടെ തിരയുക അസാധ്യമാണ്. അതായത് നാം സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിച്ച് തിരയുന്നത് ഇന്റര്‍നെറ്റിന്റെ 10 മുതല്‍ 15% വരെയുള്ള ഭാഗത്ത് മാത്രമാണെന്ന് സാരം. ബാക്കിയുള്ള ഇന്റര്‍നെറ്റ് സൈറ്റുകള്‍ സെര്‍ച്ച് എഞ്ചിനുകളില്‍ വരാത്ത ഡാര്‍ക്ക് വെബിന്റെ ഭാഗമായവയാണ്. ഇവിടെയത്തെിപ്പെടണമെങ്കിലോ തിരയണമെങ്കിലോ പ്രത്യേകം സജ്ജീകരിച്ച ബ്രൗസര്‍ പ്രോഗ്രാമുകള്‍ ആവശ്യമാണ്. ഇത്തരം ബ്രൗസറുകളില്‍ പ്രസിദ്ധമായ ഒന്നാണ് തോര്‍ ബ്രൗസര്‍.

നമ്മള്‍ ഒരു വിവരം ‘സെര്‍ച്ച്’ ചെയ്യുമ്പോള്‍ ഗൂഗിള്‍ നമുക്ക് അതിനെ പറ്റി വിവരങ്ങള്‍ നല്‍കുന്ന കുറെ വെബ് സൈറ്റുകളും ലിങ്കുകളും തരും. ആ ലിങ്കുകള്‍ ‘കണക്ട്’ ചെയ്തു ചെയ്തു നമുക്ക് ആവശ്യമായത് നാം കണ്ടു പിടിക്കുന്നു. എന്നാല്‍ ചിലകാര്യങ്ങള്‍ ഗൂഗിള്‍ പറഞ്ഞു തരില്ല. അവ ഗൂഗിളില്‍ ഒളിഞ്ഞു കിടക്കും, ഒന്നുകില്‍ സ്വയം ഗൂഗിളില്‍ ‘സെര്‍ച്ച്’ ചെയ്യപെടുമ്പോള്‍ പ്രത്യക്ഷപ്പെടേണ്ട എന്ന് ഉറപിച്ച സൈറ്റുകള്‍, അലെങ്കില്‍ വേറെ എന്തെങ്കിലും കാരണങ്ങളാലോ സൈറ്റിന്റെ ഘടന മൂലമോ ഒളിഞ്ഞു കിടക്കുന്ന സൈറ്റുകള്‍. ഇവയെയാണ് ഡീപ്പ് വെബ് എന്ന് പറയ്യുന്നത്.

ഡാര്‍ക്ക് വെബ് ഒരുപക്ഷേ ആഴക്കടല്‍ പോലെയാണ്, ദുരൂഹതകള്‍ നിറഞ്ഞ ഇടം. വിവിധ കാരണങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളതോ നിരോധിച്ചതോ ആയ ഗവണ്മെന്റ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പേജുകള്‍, ആയുധകമ്പോളങ്ങള്‍ എല്ലാം ഇവിടെ യഥേഷ്ടമാണ്. മയക്കുമരുന്ന്, വ്യാജ പാസ്‌പോര്‍ട്ടുകള്‍, മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ വില്‍ക്കുന്നവര്‍ മുതല്‍ സ്വയം വിലയിടുന്ന ഹാക്കര്‍മാര്‍ വരെ ഈ അധോലോകത്തുണ്ട്. മനുഷ്യക്കടത്തിനും ഇവിടുത്തെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായി പറയപ്പെടുന്നു.

ഗൂഗിളില്‍ നാം നടത്തുന്ന ഒരു സാധാരണ സര്‍ച്ചില്‍ 19 ടെറാബൈറ്റ് ഇന്‍ഫര്‍മേഷന്‍ മാത്രം ശേഖരിക്കപ്പെടുമ്പോള്‍, പെട്ടന്ന് കണ്ടുപിടിക്കാനോ കടന്നു ചെല്ലനൊ കഴിയാത്ത ഡീപ്പ് വെബ് സൈറ്റുകളില്‍ 7,500 ടെറാബൈറ്റ് ഇന്‍ഫോര്‍മേഷന്‍ വരെ ഉള്‍കൊള്ളും. ഗൂഗിളിനെയും ബിങ്ങിനെയും ഒക്കെ ഒരു അതിര്‍ വരമ്പിന് അപ്പുറം നിറുത്തുന്നവയാണ് 98% ഇന്റര്‍നെറ്റ് ലോകവും. ക്രെഡിറ്റ് കാര്‍ഡുകള്‍, ബാങ്ക് അക്കൌണ്ടുകള്‍, മറ്റു ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ ഇവയെല്ലാം ഡീപ്പ് വെബില്‍ കുടി ചോരാനും കബിളിപ്പിക്കപ്പെടാനും സാധ്യത ഉണ്ട്.

ഒരിക്കല്‍ ഡീപ്പ് വെബ് വഴി ഒരു ക്രെഡിറ്റ് കാര്‍ഡ് തിരിമറി വെളിച്ചത്ത് കൊണ്ട് വരാന്‍ ശ്രമിച്ച ഒരു സെക്യൂരിറ്റി ബ്ലോഗറെ വകവരുത്താന്‍ വരെ ശ്രമം ഉണ്ടായി. ടോര്‍ സോഫ്റ്റ്വെയര്‍ വഴി ഡീപ്പ് വെബ് നമുക്ക് ഉപയോഗിക്കാം, നമുടെ പേരു വിവരങ്ങള്‍ വെളിപെടുതത്തെ തന്നെ. ഡീപ്പ് വെബിന്റെ നടത്തിപ്പിന് വേണ്ടി 80% അധികം സാമ്പത്തികം നല്‍കുന്നത് യു.എസ് ഭരണകൂടമാണ്, ബാക്കി സ്വീഡിഷ് സര്‍ക്കാരും മറ്റു ഏജന്‍സികളും. ഈ സൈറ്റുകളില്‍ കുടി ഒരുപാട് കള്ള പണവും മറ്റു അനധികൃത പ്രവര്‍ത്തനങ്ങളും നടക്കുന്നു. ‘ബിറ്റ് കോയിന്‍’ എന്നാണ് ഡീപ്പ് വെബ് ലോകത്തെ പൈസയുടെ പേര്.

ഒരു ടോര്‍ ക്ലൈന്റ് ഉപയോഗിച്ച് മാത്രമേ നമ്മുക്ക് അവിടെ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. സാധാരണ കാണുന്ന വെബ്സൈറ്റുകളെ പോലെ ഓര്‍ക്കാന്‍ എളുപ്പമുള്ള പേരുകള്‍ അല്ല ഡാര്‍ക്ക് വെബിലെ വെബ്സൈറ്റുകള്‍ക്ക്. .com എന്നപോലെ ഡാര്‍ക്ക് വെബിലെ ടോര്‍ വെബ്സൈറ്റുകള്‍ .onion ഇല്‍ അവസാനിക്കുന്നു. ഇത്തരം വെബ്സൈറ്റുകള്‍ നമ്മള്‍ ഉപയോഗിക്കുന്ന ബ്രൗസറില്‍ നിന്നും സന്ദര്‍ശിക്കാന്‍ സാധ്യമല്ല. Onion Routing എന്ന സാങ്കേതികവിദ്യ ആണ് ടോര്‍ നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്നത്. ടോര്‍ നെറ്റ്വര്‍ക്ക് ടോര്‍ റിലേകള്‍ കൊണ്ട് ഉണ്ടാക്കിയത്. ഉപയോഗിക്കുന്ന വ്യക്തിയുടെ IP അഡ്രസ്, മറ്റു ഡേറ്റകള്‍ എന്നിവ പലതവണ എന്‍ക്രിപ്റ്റ് ചെയ്താണ് ടോര്‍ നെറ്റ്വര്‍ക്കില്‍ കയ്മാറ്റം ചെയ്യുന്നത്, ഇതിനാല്‍ ടോര്‍ ഉപയോഗിക്കുന്ന വ്യക്തിയെ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ്. ഈ കാരണത്താല്‍ തന്നെ ടോര്‍ വെബ്സൈറ്റ് സൈബര്‍ ക്രിമിനലുകള്‍ ഏറെ ഉപയോഗിക്കുന്നുണ്ട്.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് ആളുകള്‍ ചെന്നുകയറാന്‍ ഭയക്കുന്ന ഒരിടമാണ് ഡാര്‍ക്ക് നെറ്റ് എന്ന് ചിന്തിക്കരുത്. ലോകത്ത് എല്ലായിടത്തും ഭരണകൂടങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നവര്‍ അടിച്ചമര്‍ത്തപ്പെടാറുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ തുടച്ചുനീക്കപ്പെടാറുണ്ട്. അവര്‍ക്കൊക്കെ ഒരു അഭയമാണ് ഡാര്‍ക്ക് നെറ്റ്. അറബ് വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചത് ഈ ഡീപ്പ് വെബ് ആണെന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് മനസിലാകും ഈ ലോകത്തിന്റെ വ്യാപ്തിയും വിസ്തൃതിയും. ഏറ്റുവും പുതിയതായി, എഡ്വേര്‍ഡ് സ്നോഡന്‍ അമേരിക്കന്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയതും ഡീപ്പ് വെബ് വഴിയാണ്. ‘കോഡ് ബ്രേക്കിംഗ്’ ഏറ്റുവും മികച്ച രീതിയില്‍ നടത്താന്‍ കഴിഞ്ഞാല്‍ ഡീപ്പ് വെബ് ലോകം ഒരാള്‍ക്ക് വളരെ എളുപ്പം കീഴടക്കാം. അതിനൊരു ഉത്തമ ഉദാഹരണമാണ് യു.എസ് സേന അല്‍ക്വയിദ വിവരങ്ങള്‍ ചോര്‍ത്തുകയും ഭീകരവാദ ഭീഷണി നേരിട്ട 22 എംബസികള്‍ പൂടുകയും ചെയ്ത നടപടി. പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെ ഒരുപാട് ആളുകള്‍ ഈ സേവനം നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.

ലോകജനസംഖ്യയില്‍ ഏകദേശം 41 ശതമാനം പേര്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളാണ്്.1991ല്‍ ഇത് ഒരു ശതമാനം ആയിരുന്നു. സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയെ എല്ലാത്തരത്തിലും ചൂഷണം ചെയ്ത് ഇന്റര്‍നെറ്റും വളരുന്നു. ഫെയ്‌സ്ബുക്കും ട്വിറ്ററും അംഗീകൃത പൊതുഇടങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ നിത്യജീവിതത്തിന്റെ അവിഭാജ്യഘടകമായപ്പോള്‍ ഇന്റര്‍നെറ്റിനും അനുബന്ധ സങ്കേതങ്ങള്‍ക്കും കടിഞ്ഞാണിടാന്‍ രാജ്യങ്ങള്‍ മത്സരിച്ച് നിയമങ്ങള്‍ രൂപകല്‍പന ചെയ്യുന്നു. ടോര്‍ നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്നതില്‍ കുഴപ്പമൊന്നും ഇല്ല. എന്നാലും അത്തരം ടോര്‍ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്നത് നിയമപരമല്ല. FBI പോലുള്ള ഏജന്‍സിയുടെ നിരന്തര വീക്ഷണത്തിലാണ് അത്തരം അനധികൃത വെബ്‌സൈറ്റ് ഉപയോഗിക്കുന്നവര്‍. ഇന്റര്‍നെറ്റില്‍ ഏറ്റവും ചതിക്കുഴികള്‍ നിറഞ്ഞ ടോര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാതെ ഇരിക്കുന്നതാണ് നല്ലത്.

 
എ എം

Share this news

Leave a Reply

%d bloggers like this: