ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരം ഏപ്രില്‍ 21 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

ഡോക്ടര്‍ ലൗ എന്ന ചിത്രത്തിനുശേഷം കെ. ബിജു കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ജോര്‍ജേട്ടന്‍സ് പൂരം. ചാന്ദ്വി ക്രിയേഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് ശിവാനി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, ശിവാനി സൂരജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തില്‍ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെ ശ്രദ്ധേയയായ രജിഷ വിജയനാണു നായിക.

അജു വര്‍ഗീസ്, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്, രഞ്ജി പണിക്കര്‍, ചെന്പന്‍ വിനോദ്, ടി.ജി. രവി, അരുണ്‍ ഘോഷ്, ഷാജു ശ്രീധര്‍, തിരു, ജയരാജ് വാര്യര്‍, സുനില്‍ സുഖദ, ഗണപതി, ജീവന്‍, അസിം ജമാല്‍, മാളവികാ നായര്‍, കലാരഞ്ജിനി, വത്സല മേനോന്‍, അഞ്ജന, ഗ്രേസ് ആന്റണി, കുളപ്പുള്ളി ലീല തുടങ്ങിയവരാണു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാര്‍ത്തോമക്കാരനായ മാത്യൂസ് വടക്കന്റെ മകനാണ് ജോര്‍ജ് വടക്കന്‍. മാത്യുവിന് ഏറ്റവും വലിയ ആഗ്രഹം മകനെ ഒരു പുരോഹിതനായി കാണണമെന്നാണ്. പക്ഷേ, തലവിധി മറിച്ചായിരിക്കണം. പുരോഹിതനെന്നല്ല, നല്ലൊരു ചെറുപ്പക്കാരനായിട്ടുപോലും ജോര്‍ജിനെ കാണാന്‍ ആ അച്ഛന് കഴിയുന്നില്ല. വീട്ടുകാര്‍ക്കും മറ്റും യാതൊരു പ്രയോജനവുമില്ലാതെ എന്തിനധികം സ്വന്തം കാര്യംപോലും നോക്കാതെ ജീവിക്കുന്ന മകന്‍ ജോര്‍ജ് വടക്കന്‍ മാത്യൂസിന് ഒരു വലിയ പ്രശ്‌നമാകുന്നു.

എന്നുവച്ചാല്‍ ജോര്‍ജ് വടക്കന്‍ വെറുതെ നടക്കുന്നില്ല. നാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ ജോര്‍ജ് വടക്കന്‍ ഉണ്ടാകും. കല്യാണം, മരണം, മറ്റു വിശേഷങ്ങള്‍, റോഡില്‍ അപകടമുണ്ടായാല്‍ ആര്‍ക്കെങ്കിലും രക്തം ആവശ്യമുണ്ടായാല്‍ എന്നുവേണ്ട എല്ലായിടത്തും ജോര്‍ജ് വടക്കന്റെ സാന്നിധ്യമുണ്ടാകും. സഹായികളായി പള്ളന്‍, പാച്ചന്‍, ബാലു എന്നിവരും നിഴലുപോലെ കൂടെയുണ്ടാകും. ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിലെ പണി ചെയ്യുകയോ വീട്ടുകാര്യങ്ങള്‍ നോക്കാറോ ഇല്ല. അങ്ങനെയുള്ള ജോര്‍ജ് വടക്കന്റെ ജീവിതകഥയാണ് കെ. ബിജു ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്. ജോര്‍ജായി ദിലീപും മാത്യൂസ് വടക്കനായി രഞ്ജി പണിക്കരും അഭിനയിക്കുന്നു. ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്, തിരു എന്നിവരാണ് കൂട്ടുകാര്‍. തൃശൂരിലെ പുതുപ്പണക്കാരന്‍ ആലങ്ങോടിന്റെ മകള്‍ മെര്‍ലിനായി രജിഷ വിജയന്‍ പ്രത്യക്ഷപ്പെടുന്നു.

വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം വൈ.വി. രാജേഷ് നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം പകരുന്നു. പ്രൊഡ. കണ്‍ട്രോളര്‍ ദീപു എസ്. കുമാര്‍.

IMC Santry

21st April 2017, Friday at 6 PM
22nd April 2017, Saturday at 6 PM
23rd April 2017, Sunday at 3.30 PM

IMC Tallaght

21st April 2017, Friday at 6 PM
22nd April 2017, Saturday at 6 PM
23rd April 2017, Sunday at 3.30 PM

IMC Dunlaoghaire

21st April 2017, Friday at 6 PM
22nd April 2017, Saturday at 6 PM
23rd April 2017, Sunday at 3.30 PM
IMC Galway

22nd April 2017, Saturday at 11.45 AM

IMC Athlone

22nd April 2017, Saturday at 11.45 AM

IMC Kilkenny

22nd April 2017, Saturday at 11.45 AM

IMC Mullingar

22nd April 2017, Saturday at 12 Noon

IMC Dundalk

22nd April 2017, Saturday at 11.45 AM

VUE Dublin

23rd April 2017, Sunday at 3 PM
24th April 2017, Monday at 7 PM
25th April 2017, Tuesday at 7 PM

Reelpicture Blackpool Cork

22nd April 2017, Saturday at 11 AM

Odyssey Cinemas Belfast

22nd April 2017, Saturday at 12 Noon
23rd April 2017, Sunday at 12 Noon

Odeon, Limerick

22nd April 2017, Saturday at 11.45 AM
23rd April 2017, Sunday at 11.45 AM

Odeon, Waterford

22nd April 2017, Saturday at 11.45 AM

Odeon, Cavan

22nd April 2017, Saturday at 11.45 AM

23rd April 2017, Sunday at 12 Noon

Share this news

Leave a Reply

%d bloggers like this: