ദാദ്രി കൊലപാതകം: പശുവിനെ കൊന്നതാണ് കാരണമെന്ന് പ്രതി

 

ന്യൂഡല്‍ഹി: പശുവിനെ കൊന്നുവെന്ന കിംവദന്തിയെ തുടര്‍ന്നാണ് ദാദ്രിയില്‍ മുസ്ലീമായ മധ്യവയസ്‌കന്റെ കൊല നടത്തിയതെന്ന് ദാദ്രി കൊലപാതകത്തിലെ മുഖ്യപ്രതി മൊഴി നല്‍കിയതായി കുറ്റപത്രം. ബിജെപിയുടെ പ്രാദേശിക നേതാവായ സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ റാണയുടെ മൊഴിയിലാണ് ഇക്കാര്യമുള്ളതായി കുറ്റപത്രത്തില്‍ പറയുന്നത്.

മുഹമ്മദ് അഖ്‌ലാഖ് പശുവിനെ കൊന്നതായി ചിലര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ജനക്കൂട്ടം അഖ്!!ലാഖിന്റെ വീട്ടിലെത്തി അഖ്!!ലാഖിനെ അടിച്ചുകൊല്ലുകയായിരുന്നു. ഇയാളുടെ മകനും ക്രൂരമായി മര്‍ദ്ദനമേറ്റിരുന്നു

ഹിന്ദുമതത്തില്‍ പശു മാതാവാണെന്നും പശുവിനെ കൊന്നതായി പ്രകോപിപ്പിച്ചതുകൊണ്ടാണ് ആക്രമണം ഉണ്ടായതെന്നും പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ സെപ്തംബര്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

അതേസമയം മുഹമ്മദ് അഖ് ലാക്കിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാട്ടിറച്ചി വിഷയം ഉള്‍പ്പെടുത്താതെയാണ് ഉത്തര്‍ പ്രദേശ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 15 പേര്‍ക്കെതിരെയാണ് കുറ്റപത്രം. ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് കൊലപാതകക്കുറ്റമാണ് പ്രതികള്‍ക്ക് മേല്‍ ചുത്തിയിട്ടുള്ളത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പൊലീസ് ഇക്കാര്യം ഒഴിവാക്കിയിരുന്നു. ദാദ്രി സംഭവം നടന്ന് മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് ഉത്തര്‍ പ്രദേശ് പൊലീസ് കുറ്റപത്രം സമര്‍പ്പിയ്ക്കുന്നത്. ദാദ്രിയിലെ ഈ സംഭവത്തിന് ശേഷം രാജ്യമാകെ പ്രതിഷേധമുയര്‍ന്നു.

Share this news

Leave a Reply

%d bloggers like this: