ദാദ്രി കൊലക്കേസ്: ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ അടിച്ചു കൊന്ന പ്രതികള്‍ക്ക് ബിജെപി സര്‍ക്കാരിന്റെ പാരിതോഷികം

 

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖ് എന്ന വ്യക്തിയെ ക്രൂരമായി മര്‍ദ്ദിച്ചുകൊന്ന ഗോംരക്ഷണസേനാ പ്രവര്‍ത്തകര്‍ക്ക് ബിജെപി സര്‍ക്കാരിന്റെ പാരിതോഷികം. മുഹമ്മദിനെ അടിച്ചുകൊന്ന കേസിലെ മുഖ്യപ്രതി രവി സിയോദിയുടെ കുടുംബത്തിന് എട്ടു ലക്ഷം രൂപയാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. രവി സിയോദിയുടെ ഭാര്യയ്ക്ക് പ്രൈമറി സ്‌കൂളില്‍ ജോലി നല്‍കുമെന്നും കേന്ദ്ര നേതൃത്വം ഉറപ്പു നല്‍കി.

മുഖ്യപ്രതി രവി സിയോദിനു പുറമേ കേസിള്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ സഹായ വാഗ്ദാനമുണ്ട്. മറ്റ് പ്രതികള്‍ക്ക് നാഷണല്‍ തെര്‍മര്‍ പവര്‍ കോര്‍പറേഷനുമായി(എന്‍സിപിടി) സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ഉടന്‍ ജോലി നല്‍കും. മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട പ്രതി മുഹമ്മദ് സിയാദ് ജയിലില്‍ കഴിയവേ മരിച്ചിരുന്നു. പതിനെട്ടുപേരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. കേസിലെ പതിനാലാം പ്രതിയും ബിജെപി നേതാവായ സഞ്ജയ് റാണയുടെ മകനുമായ ഇരുപത്തിരണ്ടുകാരന്‍ വിശാല്‍ റാണ ഉടന്‍തന്നെ ജാമ്യത്തിലിറങ്ങിയിരുന്നു.

കേസില്‍ പ്രതികളായിരുന്ന മറ്റ് പതിനേഴുപേരും ബിജെപി എംഎല്‍എ യുടെ ആള്‍ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു ശേഷം പിന്നീട് ബിജെപി എംഎല്‍എ തേജ്പാല്‍ സിംഗിനോടൊപ്പം എന്‍ടിപിസി അധികൃതരെ കണ്ട് ജോലി സംബന്ധിച്ച കാര്യം ഉറപ്പു വരുത്തുകയായിരുന്നു. രണ്ടു മാസത്തിനുള്ളില്‍ എല്ലാവര്‍ക്കും ജോലി നല്‍കുമെന്ന് കമ്പനി ഉറപ്പു നല്‍കിയതായി പ്രമുഖ ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികള്‍ നിരപരാധികളാണെന്നും അതിനാല്‍തത്ന്നെ അവര് നല്ല ഭാവി അര്‍ഹിക്കുന്നുവെന്നും തേജ്പാല്‍ സിംഗ് പ്രതികരിച്ചു.

പ്രതികള്‍ക്ക് ജോലി നല്‍കുന്ന കാര്യം വാസ്തവമാണെന്നും എന്നാല്‍ ഇതിന് മുഹമ്മദ് അഖ്ലാഖിന്റെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും എന്‍ടിപിസി അധികൃതര്‍ പ്രതികരിച്ചു. യോഗ്യതയും കഴിവുമുള്ള യുവാക്കള്‍ക്ക് ജോലി നല്‍കുന്നു എന്നു മാത്രമേയുള്ളുവെന്നും അത് തങ്ങളുടെ കമ്പനിയുടെ പോളിസിയാണെന്നും എന്‍ടിപിസി കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രതികള്‍ക്ക് സാമ്പത്തിക സഹായവും ജോലിയും നല്‍കുന്ന നടപടിയോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് മുഹമ്മദ് അഖ്ലാഖിന്റെ കുടുംബം പ്രതികരിച്ചു. എന്നാല്‍ കേസില്‍ നിന്ന് പിന്മാറാന്‍ തയ്യാറല്ല. അതിനാല്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് 2015 സെപ്റ്റംബര്‍ 28നാണ് ഒരു സംഘം മുഹമ്മദ് അഖ്ലാഖിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്.

എ എം

 

Share this news

Leave a Reply

%d bloggers like this: