ദസറകാലത്ത് സൈന്യത്തിലെ റെജിമെന്റുകളിലെ ‘പോത്ത്ബലി’ അവസാനിപ്പിക്കണമെന്ന് പ്രതിരോധമന്ത്രാലയം

 

ന്യൂഡല്‍ഹി: ദസറകാലത്ത് സൈന്യത്തിലെ ഗൂര്‍ഖ റെജിമെന്റുകളില്‍ നടത്തിവരുന്ന ‘പോത്ത്ബലി’ അവസാനിപ്പിക്കണമെന്ന് പ്രതിരോധമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഗൂര്‍ഖാ ആചാരത്തിന്റെ ഭാഗമായാണ് സൈന്യത്തിലെ ഗൂര്‍ഖാ റെജിമെന്റുകള്‍ കാലങ്ങളായി ദസറാ കാലത്ത് ഒരു പോത്തിനെ ബലികഴിക്കുന്നത്. രാജ്യത്ത് എല്ലായിടത്തുമുള്ള ഗൂര്‍ഖാ റെജിമെന്റുകളിലും ഈ പതിവുണ്ട്.

എന്നാല്‍ ഇത് ഇന്ത്യയിലെ നിയമങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധ മന്ത്രാലയം ഇപ്പോള്‍ ഇത്രമൊരു നല്‍കിയിരിക്കുന്നത്. ഇത്തവണത്തെ ദസറയ്ക്ക് മുമ്പായാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്ത് മൃഗബലി നിരോധിച്ചിട്ടുള്ളതിനാലാണ് മന്ത്രാലയം ഇത്തരമൊരു നിര്‍ദ്ദേശം സൈന്യത്തിന് നല്‍കിയിരിക്കുന്നത്. പോത്തിനെ കൊല്ലാന്‍ നിയമതടസമില്ല. എന്നാല്‍ അത് നിയമപരമായ രീതിയിലായിരിക്കണമെന്ന് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: