ദന്തരോയാഗ നിവാരണ ഫണ്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് കാണിക്കുന്ന നടപടി അംഗീകരിക്കാം കഴിയാത്തത്

ഡബ്ലിന്‍: 2013 മുതല 2016 വരെയുള്ള കാലയളവില്‍ ദന്തരോഗ നിര്‍ണ്ണയ പരിശോധനക്ക് ആരോഗ്യ വകുപ്പ് നല്‍കേണ്ട ഫണ്ട് 16 ശതമാനത്തിന് താഴെ എത്തി. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ക്‌ളീനിങ്, എക്‌സ്‌റേ, റൂട്ട് കനാല്‍ തുടങ്ങിയ സേവനങ്ങളാണ് താളം തെറ്റിയത്. ദന്ത പരിശോധനക്കും ദന്തരോഗ നിവാരണങ്ങള്‍ക്കും വന്‍ തുക ചെലവിടേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

2013 -ല്‍ ദന്ത ചികിത്സകള്‍ക്ക് 1 ,227 ,000 പേര്‍ എത്തിയപ്പോള്‍ 2016 -ല്‍ 1 ,025 ,000 ആളുകള്‍ മാത്രമാണ് ചികിത്സക്ക് വിധേയനായത്. എന്നാല്‍ സൗകര്യങ്ങള്‍ കൂടുതലുള്ള സ്വകാര്യ ആശുപത്രികളില്‍ ഇത്തരം ചികിത്സക്ക് എത്തിയവരുടെ എന്നതില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനര്‍ത്ഥം ദന്തരോഗങ്ങള്‍ ഇല്ലാത്തതു മൂലമല്ല മറിച്ച് ആരോഗ്യ വകുപ്പ് നല്‍കി വരുന്ന ചികിത്സ ഫണ്ട് വെട്ടിക്കുറച്ചത് മാത്രമാണ് ദന്തരോഗികളുടെ എണ്ണത്തില്‍ പൊതു ആശുപത്രിയില്‍ കുറവ് അനുഭവപ്പെട്ടത്.

ഡബ്ലിന്‍, കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, ഗാല്‍വേ തുടങ്ങിയ നഗരങ്ങളിലുള്ള ആശുപത്രികളില്‍ ദന്ത ചികിത്സക്ക് അടിസ്ഥാന സൗകര്യമില്ലെന്ന പരാതിയും വ്യാപകമാണ്. ദന്തരോഗ ചികിത്സക്ക് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐറിഷ് ഡെന്റല്‍ അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഫിന്‍ന്റെന് ഹോമിഹാന്‍ പ്രധാനമന്ത്രി ലിയോ വരേദ്കറിനും, ആരോഗ്യമന്ത്രിക്കും കത്ത് അയച്ചിരിക്കുകയാണ്. പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടണമെന്ന ആവശ്യമാണ് അസോസിയേഷന്‍ സര്‍ക്കാര്‍ ഏജന്‌സികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: