ദക്ഷിണ സുഡാന്‍ നേതാക്കളുടെ പാദം ചുംബിച്ച്? മാര്‍പാപ്പ! അമ്പരപ്പ് വിട്ടുമാറാതെ ലോകജനത…

വത്തിക്കാന്‍ സിറ്റി: ദക്ഷിണ സുഡാനിലെ പ്രസിഡന്റ് സല്‍വ കീറിന്റെയും പ്രതിപക്ഷ നേതാവ് റീക് മാഷെറിന്റെയും പാദം ചുംബിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മാര്‍പ്പാപ്പയുടെ അപ്രതീക്ഷിത നടപടിയില്‍ അമ്പരന്നിരിക്കുകയാണ് ലോകജനത. ദക്ഷിണ സുഡാനില്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെയ്ക്കാന്‍ ഇരു എന്താക്കലും തയ്യാറാകണമെന്ന് പോപ്പ് ആവശ്യപ്പെട്ടു. അതിന് ശേഷമാണ് മുട്ടുകുത്തി ഓരോരുത്തരുടെയും പാദം ചുംബിച്ചത്. വിശേഷ ദിവസങ്ങളില്‍ തടവുകാരുടെയും മറ്റും പാദം കഴുകാറുണ്ട്? മാര്‍പാപ്പ. എന്നാല്‍, രാഷ്?ട്രീയ നേതാക്കളുടെ പാദം ചുംബിക്കുന്നത്? അപൂര്‍വമാണ്

ആഭ്യന്തരകലാപങ്ങള്‍ പതിവായ സൗത്ത് സുഡാനില്‍ സമാധാനം സംജാതമാക്കണമെന്ന അപേക്ഷയോടെയായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ ഈ ചെയ്തി. സൗത്ത് സുഡാന്‍ പ്രസിഡന്റ് സല്‍വാ ഖീര്‍, വിമതനേതാവ് റെയ്ക് മച്ചാര്‍ എന്നിവരുള്‍പ്പെടെ നാലു പേരുടെ പാദങ്ങളിലാണ് പാപ്പ ചുംബിച്ചത്. അതിലൊരാള്‍ വനിതയും. 82 വയസുള്ള പാപ്പ, അദ്ദേഹത്തിന്റെ പാതി വയസുള്ള തങ്ങളുടെ ഓരോരുത്തരുടെയും മുന്നിലെത്തി മുട്ടുകുത്തി പാദങ്ങള്‍ ചുംബിക്കുന്നത് അമ്പരപ്പല്ല ഒരു തരം മരവിപ്പാണ് അവര്‍ക്കുണ്ടായതെന്നാണ് ലോകമാധ്യമങ്ങള്‍ ചിത്രീകയ്ച്ചിരിക്കുന്നത്. ‘സഹോദരാ, സമാധാനത്തില്‍ നിലനില്‍ക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു. ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ നിങ്ങളോട് പറയുന്നു, നമുക്ക് മുന്നോട്ടുപോകാം, നിരവധി പ്രശ്നങ്ങളുണ്ടാകാം, ആ പ്രശ്നങ്ങള്‍ പരിഹരിക്കാം,’ എന്ന അഭ്യര്‍ത്ഥനടെയായിരുന്നു പാപ്പയുടെ സ്നേഹചുംബനം.

അനുരജ്ഞനത്തിലൂടെ സമാധാനം വീണ്ടെടുത്ത് സൗത്ത് സുഡാനെ ക്ഷേമരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ക്കായി വത്തിക്കാനില്‍ ദിദ്വിന ധ്യാനം സംഘടിപ്പിച്ചിരുന്നു. ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റര്‍ബെറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ കാര്യാലയവും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റും സംയുക്തമായി സംഘടിപ്പിച്ച ധ്യാനത്തിന്റെ സമാപനത്തില്‍ പാപ്പയാണ് സന്ദേശം പങ്കുവെച്ചത്. അതേ തുടര്‍ന്ന് പേപ്പല്‍ വസതിയില്‍ കൂടിക്കാഴ്ചയ്ക്കെത്തിയപ്പോഴാണ് ലോകത്തെ അമ്പരപ്പിച്ച ആ കാഴ്ച ലോകം കണ്ടത്.

രാജ്യത്തിന്റെ സമാധാനത്തിനായി ഭരണാധിപന്മാരും സഭാനേതൃത്വവും ധ്യാനത്തില്‍ പങ്കെടുക്കുക. ലോകം അമ്പരപ്പോടെ ശ്രവിച്ച ഈ വാര്‍ത്ത, പേപ്പല്‍ ചെയ്തിയിലൂടെ മഹത്തരമായ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു എന്നതാണ് വാസ്തവം. ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയാണ് ധ്യാനത്തിന് നേതൃത്വം വഹിച്ചത്. ധ്യാനത്തിനൊടുവില്‍, ഫ്രാന്‍സിസ് പാപ്പയും ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയും സ്‌കോട്‌ലന്‍ഡിലെ മുന്‍ പ്രിസ്ബറ്റേറിയന്‍ സഭാ മോഡറേറ്റര്‍ റവ. ജോണ്‍ ചാമേഴ്‌സും ഒപ്പുവച്ച ബൈബിളുകള്‍ ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനിക്കുകയും ചെയ്തു. രാഷ്ട്രീയപ്രാധാന്യം എന്നതിനെക്കാള്‍ സഭാപരമായി വലിയ പ്രാധാന്യവും ഈ ധ്യാനത്തിനുണ്ട്. ആംഗ്ലിക്കന്‍ സഭയും കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള അവസരംകൂടിയായി ഈ ധ്യാനം മാറി എന്നതാണ് പ്രധാന കാരണം.

Share this news

Leave a Reply

%d bloggers like this: