ത്രിവര്‍ണ പതാക കീറിയ സംഭവം: നടപടി വേണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലണ്ടനില്‍ നടന്ന പ്രതിഷേധത്തിനിടെ ത്രിവര്‍ണ പതാക കീറുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ. സംഭവത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തിയ ഇന്ത്യ കുറ്റക്കാര്‍ക്കെതിരെ ബ്രിട്ടന്‍ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി.

സംഭവത്തില്‍ യു.കെ.സര്‍ക്കാര്‍ നേരത്തെ ഇന്ത്യന്‍ അധികൃതരോട് മാപ്പ് പറഞ്ഞിരുന്നു. മോദി ലണ്ടനില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ബ്രിട്ടീഷ് പാര്‍ലമെന്റ് സ്‌ക്വയറിലാണ് അദ്ദേഹത്തിനെതിരെ പ്രതിഷേധം അരങ്ങേറിയത്. ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ ചില ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണവുമുണ്ടായി.

ദേശീയ പതാകയെ അപമാനിച്ചതില്‍ അതീവ ദുഃഖമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവനീഷ് കുമാര്‍ പറഞ്ഞു. ‘ബ്രീട്ടീഷ് സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ മാത്രമല്ല അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രവനീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: