തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മൂന്നാറിലെത്തി

മൂന്നാര്‍: തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മൂന്നാറിലെത്തി.

നാളെ നടക്കുന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. സി.പി.എം എന്നും തോട്ടം തൊഴിലാളികള്‍ക്കൊപ്പമാണെന്ന കോടിയേരി പ്രതികരിച്ചു.പ്രക്ഷോഭത്തിന് സര്‍വപിന്തുണയും നല്‍കുന്നതായി കോടിയേരി പറഞ്ഞു. കോടിയേരിക്കൊപ്പം പി.കെ ശ്രീമതിയും കെ.കെ ശൈലജയും മറ്റുനേതാക്കളും തോട്ടം തൊഴിലാളികളുടെ സമരസ്ഥലത്തെത്തി.

എന്നാല്‍ നേരത്തെ സമരപ്പന്തലില്‍ ഇരിക്കാന്‍ എത്തിയ പി.കെ ശ്രീമതിയെ തൊഴിലാളികള്‍ അതിന് അനുവദിച്ചില്ല. ഇത്രയും കാലം തങ്ങള്‍ക്കൊപ്പമില്ലാത്ത നേതാക്കളെ ഇനി ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു തൊഴിലാളികള്‍ പി.കെ ശ്രീമതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പ്രതിഷേധിച്ചത്.

ബോണസും, ശമ്പളവര്‍ധനയും ആവശ്യപ്പെട്ട് കെ.ഡി.എച്ച്.പി. കമ്പനി തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തെത്തുടര്‍ന്ന് ഏഴാംദിവസവും മൂന്നാര്‍ സ്തംഭിച്ചിരിക്കുകയാണ്. ഇന്നലെ തൊഴിലാളികള്‍ക്ക് പിന്തുണയുമായി എത്തിയ എസ്.രാജേന്ദ്രന്‍ എം.എല്‍.എയെ തൊഴിലാളികള്‍ വിരട്ടിയോടിച്ചിരുന്നു. എന്നാല്‍ ഇന്ന മുതല്‍ രാജേന്ദ്രന്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: