തോക്ക് വാങ്ങാന്‍ വരുന്നവരുടെ സാഹചര്യം പരിശോധിക്കാന്‍ യുഎസ് ഭരണകൂടത്തിന്റെ തീരുമാനം

 

യുഎസില്‍ തോക്ക് വാങ്ങാന്‍ വരുന്നവരുടെ സാഹചര്യം പരിശോധിക്കാന്‍ ഭരണകൂട തീരുമാനം. നിലവിലുള്ള പരിശോധനക്ക് പുറമെയാണ് സാഹചര്യ പരിശോധന നടത്തുക. തോക്ക് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന തോക്കു നിയമത്തെ കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ഫ്‌ലോറിഡയിലെ സ്‌കൂളില്‍ 17 പേരുടെ മരണത്തിന് വഴിവെച്ച വെടിവെപ്പിനെ തുടര്‍ന്നാണ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം.

ഫ്ലോറിഡയിലെ മര്‍ജോറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ നിക്കോളസ് ക്രൂസ് എന്ന യുവാവ് നടത്തിയ വെടിവയ്പിനെ തുടര്‍ന്ന് കുട്ടികളടക്കം 17 പേരാണ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ തോക്കുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട പശ്ചാത്തല പരിശോധന ശക്തിപ്പെടുത്തുമെന്ന വാഗ്ദാനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ശക്തിപ്പെടുന്നതിനുള്ള ചര്‍ച്ചകളും പുനപരിശോധനകളും പരിഗണിച്ച് വരുന്നുവെന്ന് ട്രംപ് പ്രസ്താവിച്ചു.

അതിനിടെ ഫ്ളോറിഡ സ്‌കൂളിലെ ആക്രമണത്തിന്റെ പേരില്‍ എഫ്ബിഐക്കെതിരേ ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ആക്രമണം തടയുന്നതിനു പകരം എഫ്ബിഐ കൂടുതല്‍ സമയം തിരഞ്ഞെടുപ്പു പ്രചാരണത്തിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണത്തിനായി ചെലവഴിക്കുകയായിരുന്നുവെന്നു ട്രംപ് ആരോപിച്ചു. ആക്രമണം സംബന്ധിച്ച് ഏതെങ്കിലും സൂചനകള്‍ നല്‍കാന്‍ എഫ്ബിഐക്ക് കഴിയാതിരുന്നത് ഏറെ ദുഃഖകരമാണെന്നു ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ആക്രമണത്തിലെ പ്രതി നിക്കോളാസ് ക്രൂസ് കൊലപാതകത്തിനു തയ്യാറെടുക്കുന്നതായും തോക്ക് വാങ്ങിയതായും കഴിഞ്ഞ മാസം തങ്ങള്‍ക്കു വിവരം ലഭിച്ചിരുന്നെന്നും എന്നാല്‍, അതു കൈമാറുന്നതില്‍ ഏജന്റിന് പിഴവ് പറ്റുകയായിരുന്നുവെന്നും എഫ്ബിഐ വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. തോക്ക് കൈവശം വയ്ക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമം പാസാക്കുന്നതില്‍ ഡമോക്രാറ്റുകള്‍ പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

ഫ്ളോറിഡയിലെ ആക്രമണത്തിനു ശേഷം യുഎസില്‍ തോക്ക് കൈവശം വയ്ക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായി. വിഷയത്തില്‍ സെനറ്റര്‍മാര്‍ ഉടന്‍ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

https://twitter.com/realdonaldtrump/status/965009332042596352

ഡൈ

 

Share this news

Leave a Reply

%d bloggers like this: