തൊഴില്‍ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ എച് 1 ബി വിസ; പരിഷ്‌കാരം ഇന്ത്യന്‍ പ്രൊഫെഷനുകള്‍ക്ക് ഗുണകരമാകും

വാഷിങ്ടണ്‍: എച്ച് 1 ബി വിസയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ യു.എസ് ഭരണകൂടം തയ്യാറെടുക്കുന്നു. വിദേശികളായ ഐ.ടി വിദഗ്ദ്ധര്‍ക്ക് യു.എസ്സില്‍ തൊഴില്‍ ചെയ്യാന്‍ അനുവാദം നല്‍കുന്ന വിസയാണ് എച് 1 ബി വിസ. തൊഴില്‍ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിസ അനുവദിക്കുന്ന നടപടിക്രമങ്ങള്‍ ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ താഴ്ന്ന ജോലിയില്‍ പ്രവേശിക്കുന്നത് ഇതോടെ തടയാനാകും. ഈ വിസയില്‍ അമേരിക്കയില്‍ ഏറ്റവും കൂടുതര്‍ ജോലി ചെയ്യുന്നത് ഇന്ത്യക്കാര്‍ ആണ്. അര്‍ഹതയുള്ള ജോലി ഉറപ്പാക്കാനാകും എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത. ഉയര്‍ന്ന യോഗ്യതയും പരിജ്ഞാനവും ഉള്ളവര്‍ തങ്ങളുടെ നിലവാരത്തിന് താഴ്ന്ന ജോലിയില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് യു.എസ് ഭരണകൂടം തൊഴില്‍ നിയമ ഭേദഗതിക്ക് തയ്യാറായത്.

എ എം

Share this news

Leave a Reply

%d bloggers like this: