തൊഴില്‍ രംഗം മുന്നോട്ട് തന്നെയെങ്കിലും ആശങ്ക രേഖപ്പെടുത്തി സി.എസ്.ഒ

ഡബ്ലിന്‍: 2016-2017 വര്‍ഷങ്ങള്‍ ഐറിഷ് തൊഴില്‍ രംഗത്ത് സമ്പുഷ്ടമായ വര്‍ഷങ്ങള്‍ തന്നെയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തെ റിപ്പോര്‍ട്ട് പ്രകാരം തൊഴില്‍ വളര്‍ച്ച 2.4 എന്ന നിരക്കിലെത്തി. രണ്ട് വര്‍ഷം കൊണ്ട് 20,63,000 പേര്‍ തൊഴില്‍ നേടിയപ്പോള്‍ തൊഴിലില്ലായ്മ 14,1500 എന്ന സംഖ്യയിലെത്തി.

ലൈവ് രജിസ്റ്ററില്‍ പേര് നല്‍കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തൊഴില്‍ രംഗം ശക്തി പ്രാപിക്കുമ്പോഴും ദീര്‍ഘകാല തൊഴില്‍ മേഖലകളില്‍ പ്രതീക്ഷിക്കത്തക്ക പുരോഗതിയില്ലെന്ന് സി.എസ്.ഒ വിലയിരുത്തുന്നു. എങ്കിലും സാമ്പത്തിക മേഖല ശക്തിയാര്‍ജ്ജിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് തൊഴില്‍ രംഗത്ത് ഉണ്ടായ വിപ്ലവകരമായ മാറ്റമാണെന്ന് പറയാം.

ഇപ്പോഴത്തെ തൊഴില്‍ വളര്‍ച്ച തളര്‍ച്ചയിലേക്ക് വഴിവെക്കുമോ എന്ന ആശങ്ക സി.എസ്.ഒ പങ്ക് വെയ്ക്കുന്നുണ്ട്. രാജ്യത്തെ ജി.ഡി.പി 8 ശതമാനം വരെ ഉയരുമെന്ന് ഐറിഷ് സാമ്പത്തിക വിദഗ്ദ്ധന്‍ കൊനാല്‍ മേക് കോലി പ്രത്യാശ പ്രകടിപ്പിച്ചു. 2017-ല്‍ പ്രതീക്ഷിത ജി.ഡി.പി 7.4 ശതമാനം ആണെങ്കിലും അതിന് അപ്പുറം എത്തിയാല്‍ വികസന പാതയില്‍ വന്‍ മുന്നേറ്റം ഉണ്ടായതായി മനസിലാക്കാം. സാമ്പത്തിക മേഖല ശക്തി പ്രാപിക്കുന്തോറും അതിന്റെ ഗുണ ഫലങ്ങള്‍ ജനങ്ങള്‍ക്കും ലഭിക്കും. വില കുറയല്‍, ശമ്പള വര്‍ധനവ്, നികുതി കുറയുക, പൊതു സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാവുക തുടങ്ങിയ ലക്ഷങ്ങള്‍ വളര്‍ച്ചയുടേതാണ്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: