തൊഴില്‍ മേഖലയില്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: വെല്ലുവിളികള്‍ ഏറ്റെടുക്കാനും തൊഴില്‍ മേഖലയില്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ബിസിനസ് സമൂഹത്തോട് ആവശ്യപ്പെട്ടു. ആഗോള തലത്തിലുള്ള പ്രതിസന്ധികളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാമെന്ന് ചിന്തിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഡല്‍ഹിയില്‍ ബിസിനസ്, ബാങ്കിംഗ് മേഖലയിലുള്ള വിദഗ്ദ്ധരുമായുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മോദി.

ചെലവ് കുറഞ്ഞ വ്യവസായ സംരഭങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ച മോദി, മാനുഷഇക വിഭവത്തെ ആശ്രയിച്ചാണ് സന്പദ്‌വ്യവസ്ഥയുടെ ശക്തി നിര്‍ണയിക്കപ്പെടുന്നത് എന്നും ചൂണ്ടിക്കാട്ടി.

അതേസമയം, ആഗോള തലത്തില്‍ അടുത്തിടെയുണ്ടായ ചെറിയ സാമ്പത്തിക മാന്ദ്യങ്ങള്‍ ഇന്ത്യയെ ബാധിച്ചിട്ടില്ലെന്ന് യോഗത്തില്‍ സംസാരിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. മാന്ദ്യത്തിനെതിരെ പിടിച്ചു നിന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്നും ജെയ്റ്ര്‌ലി ചൂണ്ടിക്കാട്ടി.

ചെറുകിട വ്യവസായങ്ങള്‍ കൂടുതല്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ച ജെയ്റ്റ്‌ലി, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് ഫണ്ടിന്റെ സഹായത്തോടെ നൈപുണ്യ വികസനത്തിനുള്ള പദ്ധതികളും മുദ്ര ബാങ്ക് പദ്ധതിയും കൂടുതലായി ഉപയോഗപ്പെടുത്താനും നിര്‍ദ്ദേശിച്ചു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ടാറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് മിസ്ട്രി, ആദിത്യ ബിര്‍ളഗ്രൂപ്പ് മേധാവി കുമാര്‍ മംഗലം ബിര്‍ള, സുനില്‍ ഭാരതി മിത്തല്‍ തുടങ്ങിയ ബിസിനസ് പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.

Share this news

Leave a Reply

%d bloggers like this: