തൊഴിലന്വേഷകര്‍ക്ക് തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

അയര്‍ലന്റിലെ 36 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേനെ തൊഴിലന്വേഷകര്‍ക്ക് താത്പര്യമുള്ള തൊഴിലധിഷ്ഠിത സൗജന്യ ഡിപ്ലോമ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ അവസരം ഒരുക്കുന്നു. ഇതിലൂടെ 6000 ലധികം കേന്ദ്രങ്ങളില്‍ ജോലിയില്‍ പ്രവേശിക്കാനാകും.ഈ ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ ജൂണില്‍ ആരംഭിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് അവരുടെ മേഖലയില്‍ കൂടുതല്‍ തൊഴില്‍ വൈദഗ്ദ്യം നേടാനും തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ നേടാനും സഹായകമാകുന്ന ഉന്നത കോഴ്സുകള്‍ക്ക് തുല്യമായ ഡിപ്ലോമ കോഴ്സുകളാണ് ആരംഭിച്ചിരിക്കുന്നത്.

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചര്‍ക്ക് തുടര്‍ന്ന് പഠിക്കാനുള്ള ഒരു അവസരം കൂടിയാണിത്. വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടനാണ് പുതിയ കോഴ്സുകള്‍ പ്രഖ്യാപിച്ചത്. 2011 ലാണ് ഈ പദ്ധതി ആദ്യമായി ആരംഭിച്ചത്. ആന്‍ തൊഴിലില്ലായ്മ നിരക്ക് 15 ശതമാനമായിരുന്നു.നിലവില്‍ അയര്‍ലന്റിലെ തൊഴിലില്ലായ്മ 6.8 ശതമാനമായി താഴ്ന്നു. ഇത് 3 ശതമാനത്തില്‍ എത്തിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

പദ്ധതിയുടെ കീഴില്‍ ഏകദേശം 200 കോഴ്‌സുകള്‍ ഒരുക്കിയിട്ടുണ്ട്. പാര്‍ട്ട് ടൈം നിര്‍മ്മാണ കോഴ്‌സുകള്‍, സംരംഭകത്വം, ഹോസ്പിറ്റാലിറ്റി, ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നിവയുള്‍പ്പടെയുള്ള കോഴ്സുകള്‍ ഇതിലുണ്ട്. മുഴുവന്‍ സമയമായോ, പാര്‍ട്ട് ടൈം സ്‌കീമുകള്‍ ഉപയോഗപ്പെടുത്തിയോ ഏകദേശം 2,000 പേര്‍ക്ക് ഒരു സമയം ഇതിലൂടെ പ്രയോജനം ലഭിക്കും . പ്രോഗ്രാമിലെ കോഴ്‌സുകളില്‍ 90 ശതമാനം തൊഴില്‍ പ്ലെയ്‌സ്‌മെന്റ് ഘടകം ഉള്ളതാണ്. 134 മില്ല്യന്‍ യൂറോയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

https://www.springboardcourses.ie/
ഡികെ

Share this news

Leave a Reply

%d bloggers like this: