തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ഷോ ടിക്കറ്റ് വില്‍പന ആരംഭിച്ചു

ഡബ്ലിന്‍ : നവംബര്‍ 10, 11, 12 തീയതികളില്‍ ദ്രോഗഡ, ഡബ്ലിന്‍, ലിമറിക്ക് എന്നിവിടങ്ങളില്‍ നടത്തപ്പെടുന്ന തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ഷോയുടെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. 2013 ല്‍ പൊതുവേദിയിലെത്തിയ തൈക്കൂടം ബ്രിഡ് സ്വദേശത്തും വിദേശത്തും നിരവധി വേദികളിളൂടെ ജനപ്രിയ മ്യൂസിക് ഷോ ആയി മാറി. നവംബര്‍ 11 ന് ദ്രോഗഡയിലെ TLT Theatre, നവംബര്‍ 11 ന് ഡബ്ലിനിലെ The Helix, നവംബര്‍ 12 ന് ലിമെറിക്ക് University Concert Hall എന്നിവിടങ്ങളിലാണ് തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ഷോ നടത്തപ്പെടുക.

ദ്രോഗഡയിലെ തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ഷോയുടെ ആദ്യ ടിക്കറ്റ് വില്‍പന കാസില്‍ബ്ലേനിയിലെ റോബിന്‍ ആനമലക്ക് നല്‍കി Floratec Trading Limited മാനേജര്‍ അലക്‌സ് നിര്‍വ്വഹിച്ചു. അയര്‍ലണ്ടിലെ എല്ലാ പ്രമുഖ ഇന്ത്യന്‍ ഷോപ്പുകളിലും തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ഷോ ടിക്കറ്റ് ലഭ്യമാണ്.

 

Share this news

Leave a Reply

%d bloggers like this: