തേനും കുറവാപട്ടയും.. ചില പൊടികൈക്കള്‍

കറുവാപ്പട്ട തേന്‍ ചായ തടി കുറയ്ക്കാന്‍ സഹായിക്കും. ചായ തിളപ്പിക്കുമ്പോള്‍ അതില്‍ കറുവാപ്പട്ടയും ചേര്‍ത്ത് തിളപ്പിക്കുക. ചായയില്‍ അല്പം തേനും ചേര്‍ത്ത് കഴിക്കാം.

കറുവാപ്പട്ട ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. ഇളം ചൂടോടെ ഇതില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം. വേണമെങ്കില്‍ അല്‍പ്പം നാരങ്ങാനീരും ചേര്‍ക്കാം.

ബ്രഡില്‍ തേന്‍, കറുവാപ്പട്ട എന്നിവ ചേര്‍ത്ത് കഴിക്കാം.ഇളം ചൂടുള്ള വെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും തടി കുറയ്ക്കാന്‍ സഹായിക്കും.

കിടക്കുന്നതിനുമുന്‍പ് ഒരു സ്പൂണ്‍ തേന്‍ കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും കറുവാപ്പട്ട ഭക്ഷണങ്ങളില്‍ മസാലയായി ചേര്‍ത്ത് കഴിക്കുക.

ഒരു ടീസ്പൂണ്‍ തേനില്‍ അല്‍പം കറുവാപ്പട്ട പൊടിച്ചത് ചേര്‍ത്ത് ഭക്ഷണത്തിനുമുന്‍പ് കഴിക്കുക.

കറുവാപ്പട്ട, തേന്‍ എന്നിവ ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് ജലദോഷം, സൈനസ് എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
തേനും കറുവാപ്പട്ടയും കലര്‍ത്തിയ ചൂടുവെള്ളം കവിള്‍ക്കൊള്ളുന്നത് വായിനാറ്റം അകറ്റും.

തേന്‍, കറുവാപ്പട്ട എന്നിവ പേസ്റ്റാക്കി മുഖക്കുരുവില്‍ പുരട്ടുന്നത് നല്ലതാണ്.

Share this news

Leave a Reply

%d bloggers like this: