തൊഴില്‍ വര്‍ധന ആഴ്ച്ചയില്‍ ആയിരം വീതമെന്ന് കണക്കുകള്‍

ഡബ്ലിന്‍: ബ‍‍ഡ്ജറ്റിനും തിരഞ്ഞെടുപ്പിനും മുന്നോടിയായി തൊഴിലില്ലായ്മയില്‍ കുറവ് നേരിടുന്നത് സര്‍ക്കാരിന് ആശ്വാസം.  ആഴ്ച്ചയില്‍ തൊഴില്‍ വര്‍ധന ആയിരം വരെയെന്ന് റിപ്പോര്‍ട്ട്. സിഎസ്ഒയുടെ കണക്ക് പ്രകാരം ജൂണ്‍ അവസാനിക്കുമ്പോള്‍ 1,958,700പേരാണ് ജോലിയില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 57,100 തൊഴില്‍ കൂടുതല്‍ സൃഷ്ടിക്കപ്പെട്ടു. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ നിരക്കാണ് നിലവില്‍ രാജ്യത്തുള്ളത്.

തൊഴിലില്ലാത്തവരുടെ എണ്ണം  43,300 ആണ് കുറഞ്ഞിരിക്കുന്നത് ജൂലൈയില്‍ തൊഴിലില്ലായ്മ നിരക്കാകട്ടെ ഒമ്പതര ശതമാനമായിട്ടുണ്ട്.  ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള തൊഴില്‍ ഇല്ലായ്മയും കുറയുകയാണ്. 6.8 ശതമാനത്തില്‍ നിന്ന് അ‍ഞ്ചര ശതമാനത്തിലേക്ക് കുറഞ്ഞു. ഇരുപത്തിയെട്ട് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ശരാശരി തൊഴിലില്ലായ്മ നിരക്കിലും കുറവാണ് അയര്‍ലന്‍ഡില്‍ യൂറോസോണില്‍ ശരാശരിതൊഴിലില്ലായ്മ  11.1 ശതമാനമായിട്ടുണ്ട്.  അടുത്ത മാസം ഒക്ടോബര്‍ ബഡ്ജറ്റ് തയ്യാറാകുന്നതിന് നയം രൂപീകരിക്കേണ്ടതുണ്ട്.

അതിന് മുമ്പ്തൊഴില്‍ ഇല്ലായ്മ കുറയുന്നത് സര്‍ക്കാരിന് ഗുണകരമാണ്. ഏപ്രിലിന് മുമ്പ് തിര‍ഞ്ഞെടുപ്പും നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ തൊഴിലില്ലായ്മയിലെ കുറവ് സര്‍ക്കാരിനെ സംബന്ധിച്ച് സന്തോഷകരമാണ്.  ചെറുപ്പക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ മൂന്ന് വര്‍ഷം മുമ്പ് 31% ശതമാനമായിരുന്നത് കഴിഞ്ഞ വര്‍ഷം 20%ലേക്ക് കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ്മാസമായി ഇത് 22% ഉയരുകയും ചെയ്തു.

തൊഴിലില്ലായ്മ മൂലം ചെറുപ്പക്കാര്‍ നാട് വിടുന്നത് പ്രതീക്ഷിച്ചരീതിയില്‍ കുറയുന്നില്ല. 15-24നും ഇടയിലുള്ള 30,400  പേരെങ്കിലും ഈവര്‍ഷം നാട് വിട്ടിട്ടുണ്ട്. എങ്കില്‍ കൂടിനാട് വിടുന്നവരുടെഎണ്ണം കുറയുന്നത് ആശാവഹമാണ്.

Share this news

Leave a Reply

%d bloggers like this: