തെരേസ രാജിവെക്കില്ല; ലേബര്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് സോഫ്റ്റ് ബ്രെക്‌സിറ്റിന് ആലോചന

ലണ്ടന്‍: അതിജീവനത്തിന്റെ അവസാന പാത തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ ഹാര്‍ഡ് ബ്രെക്‌സിറ്റിന് മുറവിളി കൂട്ടിയപ്പോള്‍ തെരേസ അവതരിപ്പിച്ച ബദല്‍ നിര്‍ദ്ദേശങ്ങളെല്ലാം പാര്‍ലമെന്റ് തള്ളുകളായിരുന്നു. ഇന്നലെ വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ മേ രാജിവെച്ചേക്കുമെന്ന് അബ്ഹഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

ലളിതമായ ബെര്‍ക്‌സിറ്റ് നടപടികള്‍ക്ക് മന്ത്രിമാരും എം.പിമാരും പിന്തുണ നല്‍കില്ലെന്ന് മനസ്സിലാക്കിയതോടെ മേ ലേബര്‍ പാര്‍ട്ടിയുടെ സഹായം തേടുകയാണ്. പാര്‍ട്ടി നേതാവ് ജര്‍മ്മി കോര്‍ബിനുമായി ചര്‍ച്ചകള്‍ നടത്തി പ്രതിപക്ഷത്തെയും കൂടി കണക്കിലെടുത്ത് ബ്രെക്‌സിറ്റ് കരാറിന് രൂപം നല്‍കിയേക്കും. യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരെഞ്ഞെടുപ് നടക്കാനിരിക്കെ അതിന് മുന്‍പ് തന്നെ യൂണിയന്‍ വിടാനുള്ള അനുമതി തേടിയേക്കും.

സോഫ്റ്റ് ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ലേബര്‍ പാര്‍ട്ടിയുമായുള്ള ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് മേ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിച്ചിരുന്നു. ഹാര്‍ഡ് ബ്രെക്‌സിറ്റിനെ പ്രതികൂലിക്കുന്ന ലേബര്‍ പാര്‍ട്ടി മറ്റൊരു ഹിത പരിശോധന ആവശ്യപ്പെട്ട് ലണ്ടനില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. മുന്നില്‍ കാണുന്ന വഴി ഏതായാലും നോ ഡീല്‍ ബെര്‍ക്‌സിറ്റ് ഒഴിവാക്കി യൂണിയനില്‍ നിന്ന് പിന്‍വാങ്ങാനുള്ള തയാറെടുപ്പുകള്‍ മേ നടത്തുന്നതായാണ് സൂചന.

ഡികെ

Share this news

Leave a Reply

%d bloggers like this: