തെരേസ മേയ്ക്കും ബ്രക്‌സിറ്റിനും ഇന്ന് നിര്‍ണായകദിനം; കരാര്‍ അംഗീകരിക്കുമോ അതോ തള്ളുമോ ?

അനിശ്ചിതത്വങ്ങള്‍ക്കു ഒടുവില്‍ പ്രധാനമന്ത്രി തെരേസ മേ രൂപപ്പെടുത്തിയെടുത്ത ബ്രക്‌സിറ്റ് ഡീല്‍ കാബിനറ്റ് അംഗങ്ങള്‍ അംഗീകരിക്കുമോ എന്ന് ഇന്നറിയാം. തന്റെ പുതിയ ഡീല്‍ കാബിനറ്റിലും പാര്‍ലമെന്റിലും അവതരിപ്പിച്ച് പിന്തുണ നേടിയെടുക്കാന്‍ തെരേസ മേ കടുത്ത പരീക്ഷണമാണ് നേരിടുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ യൂറോപ്പിന്റെ ഭാഗമാക്കി നിലനിര്‍ത്തുന്ന പുതിയ കരാറുമായി ഇന്ന് കാബിനറ്റിന് മുന്നിലെത്തുന്ന തെരേസ മേയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ഏതെങ്കിലും തരത്തില്‍ ഇത് തള്ളപ്പെട്ടാല്‍ പ്രധാനമന്ത്രിയുടെ രാജിയ്ക്കും സാധ്യതയേറെയാണ്.

പുതിയ ഡീലിനെക്കുറിച്ച് തീരുമാനിക്കുന്നതിനായി അടിയന്തിരമായി മൂന്ന് മണിക്കൂര്‍ നീണ്ട കാബിനറ്റ് മീറ്റിംഗ് ഉച്ചയ്ക്ക് ശേഷം ചേരുന്നുണ്ട്. ഈ ഡീലിനെ അംഗീകരിക്കുകയോ ഡീലുമായി മുന്നോട്ട് പോകുന്നത് നിര്‍ത്തി വയ്ക്കാനായി വോട്ട് ചെയ്യുകയോ ചെയ്യണമെന്നാണ് തെരേസ അഭ്യര്‍ത്ഥിക്കുന്നത്. ഡീലിനെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് തെരേസ മേ ഓരോ മന്ത്രിമാരെ പ്രത്യേകം പ്രത്യേകം വിളിച്ചിരുന്നു. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ണ്ടിനെ യൂറോപ്പിന്റെ ഭാഗമാക്കി നിലനിര്‍ത്തുന്ന കരാറാണ് നടപ്പിലാക്കുന്നതെങ്കില്‍ രാജി വയ്ക്കുമെന്ന ഭീഷണിയുമായി ചില മന്ത്രിമാര്‍ രംഗത്തുണ്ട്.

സോഫ്റ്റ് ബ്രക്‌സിറ്റ് നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഇ യു വിരുദ്ധ മന്ത്രിമാര്‍ ഇന്ന് രാജി വയ്ക്കുമെന്ന സൂചനയും ഉണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ യൂറോപ്യന്‍ യൂണിയനില്‍ നിലനിര്‍ത്താനാണ് തെരേസ ശ്രമിക്കുന്നതെങ്കില്‍ തെരേസ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് പ്രതിസന്ധിയിലാഴ്ത്തുമെന്ന് സഖ്യകക്ഷിയായ ഡിയുപിയുടെ ഭീഷണിയുണ്ട്.

യൂണിയനില്‍ നിന്ന്? പുറത്ത്? പോകാനുള്ള തീരുമാനം ഭീമ അബദ്ധമാണെന്ന് പറഞ്ഞു ഗതാഗത മന്ത്രി ജോ ജോണ്‍സണ്‍ രാജിവച്ചിരുന്നു. രണ്ടാം ഹിതപരിശോധന വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്ന ആളായിരുന്നു ജോ ജോണ്‍സണ്‍. യുറോപ്യന്‍ യൂണിയനില്‍ നിന്ന്? പുറത്തേക്ക്? വരുമ്പോള്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണി?ന്റെ സഹോദരനാണു ജോ ജോണ്‍സണ്‍ . പ്രധാനമന്ത്രി ബ്രക്സിറ്റില്‍ വെള്ളം ചേര്‍ക്കുന്നു എന്നാരോപിച്ചാണ് ബോറിസ് ജൂലൈയില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞത്. നേരത്തെ ബ്രക്സിറ്റ് മന്ത്രി ഡേവിഡ് ഡേവിസും രാജി വച്ചിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: