തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു…അഞ്ച് കുഞ്ഞുങ്ങളെ ആക്രമിച്ചു

മൂവാറ്റുപുഴ: കോതമംഗലത്ത് രണ്ടര വയസ്സുകാരന് പിന്നാലെ മൂവാറ്റുപുഴയിലും തെരുവുനായ അഞ്ച് കുഞ്ഞുങ്ങളെ ആക്രമിച്ചു. അദ്ധ്യാപിക കണ്‍മുന്നില്‍ വച്ചാണ് അങ്കണവാടിയിലേക്ക് ഓടിക്കയറിയ നായ രണ്ട് വിദ്യാര്‍ത്ഥികളെ കടിച്ചത്. സംഭവത്തില്‍ മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാലാമ്പൂരിലെ അങ്കണവാടിയിലും പരിസരത്തുമാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. നാല് വയസ്സുകാരി ആദികൃഷ്ണ, മൂന്ന് വയസ്സുകാരി മീനാക്ഷി എന്നിവര്‍ക്കാണ് പരിക്കേറ്റത്.   ശുചിമുറിയിലേക്ക് പോകുന്നതിനായി പുറത്തിറങ്ങിയ ആദികൃഷ്ണയുടെ ദേഹത്തേയ്ക്ക് നായ ചാടിവീഴുകയായിരുന്നു.അങ്കണവാടിയുടെ ഉള്ളിലായിരുന്ന മീനാക്ഷിയുടെ കൈയിലും നായ പിടിത്തമിട്ടു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഓടിയെത്തി. പിന്നെ ഇവരുടെ നേര്‍ക്കായി നായയുടെ ആക്രമണം.

അങ്കണവാടി അദ്ധ്യാപിക ഷേര്‍ളി, തൊഴിലാളിയായ ത്രേസ്യാക്കുട്ടി എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.  ത്രേസ്യാക്കുട്ടിയുടെ കൈവിരലുകള്‍ക്കുള്ള പരിക്ക് ഗുരുതരമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടികളെയും അദ്ധ്യാപികയെയും ചികിത്സ നല്‍കി വിട്ടയച്ചു.ത്രേസ്യാമ്മ വിദഗ്ദധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇതിനിടെ കോതമംഗലത്ത് നായയുടെ കടിയേറ്റ് ശസ്ത്രിക്രിയക്ക് വിധേയനായ രണ്ടരവയസുകാരന്‍ ദേവനന്ദനെ മുറിയിലേക്ക് മാറ്റി.

ശസ്ത്രക്രിയ വിജയകരമാണെന്നും തകര്‍ന്ന കണ്ണീര്‍ ഗ്രന്ധിക്ക് പകരം പുതിയത് വച്ചുപിടിപ്പിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എന്നിവര്‍ ദേവവന്ദനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Share this news

Leave a Reply

%d bloggers like this: