തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പോളിങ് സ്റ്റേഷന് സമീപം കണ്ടെത്തിയത് നൂറ് കണക്കിന് പോസ്റ്ററുകള്‍

ഡബ്ലിന്‍; പോളിങ് സ്റ്റേറ്റേഷന് സമീപം 50 മീറ്റര്‍ പരിധിയില്‍ പ്രചരണം അനുവദിക്കപ്പെട്ടില്ലെങ്കിലും ക്യാമ്പയിനിങ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് തെരെഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തരം പോസ്റ്ററുകള്‍ നിയമ വിരുദ്ധമായി കണ്ടെത്തിയാല്‍ ഇത് പ്രധാന തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ പ്രിസൈഡിങ് ഓഫീസറെ അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. പ്രിസൈഡിങ് ഓഫീസര്‍ ഇത് ഗാര്‍ഡയെ അറിയിച്ച് എത്രയും പെട്ടെന്നു നീക്കം ചെയ്യന്‍ റഫറണ്ടം കമ്മീഷന്‍ ഉത്തരവ് ഇറക്കിയിരുന്നു.

ഇത്തരത്തിലുള്ള നൂറ് കണക്കിന് പരാതികള്‍ ആണ് ഇന്നലെ ലഭിച്ചിരുന്നത്. തെരെഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള പ്രചാരണ പോസ്റ്ററുകള്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് ഡബ്ലിനില്‍ നിന്നാണ്. തെരെഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ കണ്ടെത്തിയിരുന്നു. ഇ.എസ്.ബി പോസ്റ്റുകളില്‍ പ്രചാരണ പോസ്റ്ററുകള്‍ പതിക്കുന്നതിനു എതിരെ വൈദ്യുതി ബോര്‍ഡ് നേരെത്തെ തന്നെ കര്‍ശന നിദേശങ്ങള്‍ പുറത്ത് വിട്ടിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: