തെക്കന്‍ യൂറോപ്പില്‍ മുഴുവന്‍ ചൂട് തരംഗം: പ്രധാന ഹൈവേകള്‍ അടച്ചിട്ടു. താപനില 40 ഡിഗ്രിക്കും മുകളില്‍

തെക്കന്‍ യൂറോപ്പില്‍ ഹീറ്റ് വേവ് ശക്തമായിരിക്കുകയാണ്. പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തിലുള്ള ചൂടാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. റൊമാനിയ, സ്പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ചൂടിനൊപ്പം ജലക്ഷാമവും രൂക്ഷമായി തുടരുകയാണ്. തെക്കന്‍ യൂറോപ്പിലെ 26 പ്രധാന നഗരങ്ങളില്‍ ഹീറ്റ് അലര്‍ട്ട് നല്‍കിക്കഴിഞ്ഞു. പലയിടങ്ങളിലും കാറ്റുതീയും വ്യാപകമായി തുടരുകയാണ്. അബ്രുസോയിലെ കൃഷിയിടത്തില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് 79 വയസ്സുള്ള വൃദ്ധ മരണപ്പെട്ടിരുന്നു.

താപനില 40 ഡിഗ്രിക്കും മുകളിലെത്തിയത് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് താങ്ങാനാവുന്നതല്ല. മെഡിറ്ററേനിയന്‍ കാലാവസ്ഥയില്‍ ജീവിക്കുന്ന യൂറോപ്പുകാര്‍ക്ക് ചൂടിന്റെ ശക്തി മൂലം നിരവധി രോഗങ്ങളാണ് പിടിപെട്ടിരിക്കുന്നത്. ആശുപത്രികളിലെ എമര്‍ജന്‍സി യൂണിറ്റുകളിലെല്ലാം തന്നെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വടക്കന്‍ ഭാഗത്തു നിന്നുണ്ടാകുന്ന ആര്‍ദ്രതയും, ആഫ്രിക്കയില്‍ നിന്ന് വരുന്ന ചൂട് കാറ്റും ഇറ്റലിയെ ചുട്ടെരിച്ചുകൊണ്ടിരിക്കുകയാണ്. ഇറ്റലിയിലെ ഹെക്ടര്‍ കണക്കിന് കൃഷിഭൂമിയില്‍ വെള്ളം ലഭിക്കാതെ കൃഷിനഷ്ടവും സംഭവിക്കുന്നു.

യൂറോപ്പില്‍ പഴം, പച്ചക്കറി വിപണനം വന്‍ തോതില്‍ കുറയാനും വിലവര്‍ദ്ധിക്കാനും നിലവിലെ കാലാവസ്ഥ വഴിവയ്ക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യപ്പെടുന്ന രാജ്യം കൂടിയാണ് ഇറ്റലി. കര്‍ഷകര്‍ക്കും കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടവര്‍ക്കും വന്‍ നഷ്ട ദിനങ്ങളാണ് വരാനിരിക്കുന്നത്. യൂറോപ്പിന് പുറത്ത് നിന്നും കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കേണ്ട സ്ഥിതി ഗതിയിലേക്കാണ് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതെന്ന് യൂറോപ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

 
ഡികെ

Share this news

Leave a Reply

%d bloggers like this: