തെക്കന്‍ ഡബ്ലിനിലെ ഹൗസിങ് എസ്റ്റേറ്റ് ബാല്‍ക്കണി അപകടനിലയില്‍

ഡബ്ലിന്‍: ബലികുള്ളനിലെ ഹണ്ടര്‍ വുഡ്ഡ് ഹൗസിങ് എസ്റ്റേറ്റിലെ ബാല്‍ക്കണികള്‍ സുരക്ഷിതമല്ലെന്ന് മാനേജ്മെന്റ് കമ്പനി കെട്ടിട ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹെന്‍ഡേര്‍സ് വുഡ്ഡ് മേനേജ്മെന്റിലെ അംഗങ്ങളായ കെനാന്‍ പ്രോപ്പര്‍ട്ടി മാനേജ്മെന്റ് ആണ് മുന്നറിയിപ്പ് നല്‍കിയത്. ഇവിടെ താമസിക്കുന്നവര്‍ക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ ബാല്‍ക്കണിയില്‍ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ബാല്‍ക്കണിയുടെ ചില ഭാഗങ്ങള്‍ക്ക് വിള്ളല്‍ കണ്ടെത്തിയതിനാല്‍ ഇവിടെ താമസിക്കുന്നവരുടെ സുരക്ഷാ ഉറപ്പാക്കണമെന്നും മാനേജ്മെന്റിന്റെ അറിയിപ്പില്‍ പറയുന്നു. നിര്‍മ്മാണത്തില്‍ വന്ന പിഴവാണ് കെട്ടിടത്തിന് വിള്ളല്‍ സംഭവിച്ചതെന്ന് അനുമാനിക്കപ്പെടുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: