തെക്കന്‍ കെറിയില്‍ bovine TB: പ്രദേശത്തെ മാനുകള്‍ രോഗവാഹകരാണെന്ന് സംശയം

കെറി: തെക്കന്‍ കെറിയില്‍ bovine TB പടര്‍ന്നു പിടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തെ മാനുകള്‍ സംശയത്തിന്റെ നിഴലില്‍. കെറിയില്‍ കന്നുകാലികള്‍ ചത്തൊടുങ്ങുന്നത് ടി.ബി. ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കരടി വിഭാഗത്തില്‍പ്പെട്ട ബജേഴ്‌സ് എന്ന ജീവിവര്‍ഗ്ഗമാണ് രോഗം പരത്തുന്നതെന്ന് കൃഷിവകുപ്പ് അഭിപ്രായപ്പെടുകയാണ്.

കശാപ്പുശാലകളില്‍ രോഗബാധയില്ലാത്ത കന്നുകാലികളെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശമുണ്ട്. നൂറുകണക്കിന് കന്നുകാലികള്‍ കെറിയില്‍ വിവിധ ഫാമുകളിലായി മരിച്ചുവീണിരുന്നു. മാംസം വാങ്ങുന്നവര്‍ കൂടുതല്‍ താപനിലയില്‍ പാകം ചെയ്ത് മാത്രം ഉപയോഗിക്കാന്‍ കൃഷിവകുപ്പ് നിര്‍ദ്ദേശിക്കുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: