തുര്‍ക്കിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; കടലില്‍ പതിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റണ്‍വേയില്‍നിന്നും തെന്നിമാറിയ വിമാനം കടലില്‍ പതിക്കാതിരുന്നത് ഭാഗ്യംകൊണ്ട്. തുര്‍ക്കിയിലെ കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന ട്രാബ്‌സണ്‍ വിമാനത്താവളത്തിലായിരുന്നു സംഭവം.

റണ്‍വേയില്‍നിന്നും തെന്നിമാറിയ പേഗസുസ് എയര്‍ലൈന്‍സിന്റെ വിമാനം മുന്നോട്ട് നീങ്ങി കടലിനു അഭിമുഖമായി നിന്നു. ഏതാനും മീറ്ററുകള്‍ കൂടി മുന്നോട്ടുനീങ്ങിയിരുന്നെങ്കില്‍ വിമാനം കടലില്‍ പതിച്ചേനെ.

അങ്കാറയില്‍നിന്നും ട്രാബ്‌സണിലേക്ക് വന്ന ബോയിങ് 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 162 യാത്രക്കാരും രണ്ടു പൈലറ്റുമാരും 4 വിമാന ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ യാത്രക്കാര്‍ക്കോ വിമാന ജീവനക്കാര്‍ക്കോ യാതൊരു വിധ പരുക്കും ഏറ്റിട്ടില്ലെന്ന് ടര്‍ക്കിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Share this news

Leave a Reply

%d bloggers like this: