തീവ്രവാദ ആക്രമണം അയര്‍ലന്‍ഡിന്‍റെ സ്ഥാനമെന്ത്?

ഡബ്ലിന്‍: പാരീസ് ആക്രമണം നടന്നതിന് ശേഷമാണ് ആഗോളതലത്തില്‍ തീവ്രവാദത്തിന്‍റെ പ്രഭാവം എത്രമാത്രമുണ്ടെന്ന് വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഗ്ലോബല്‍ ടെററിസം ഇന്‍ഡക്സ് പ്രകാരം 80 ശതമാനം മരണങ്ങള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുകയാണെന്ന് വ്യക്തമാകുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ തീവ്രവാദം മൂലം കൊല്ലപ്പെട്ടവരുടെ നിരക്കില്‍ ഒമ്പത് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരുന്നത്.

2000ല്‍ 3329 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 32658ലേക്ക് വര്‍ധിച്ചു. ഇറാഖ്, നൈജീരിയ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍,സിറിയ എന്നീ രാജ്യങ്ങളും മേഖലകളും കേന്ദ്രീകരിച്ചാണ് തീവ്രവാദം ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. 500ലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെ രാജ്യങ്ങള്‍ അഞ്ച് ആയിരുന്നത് പതിനൊന്നിലേക്ക് ഒരു വര്‍ഷം കൊണ്ട് കൂടി.

2006മുതല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ 70 ശതമാനം ആക്രമണങ്ങളും ഒറ്റയ്ക്കുള്ളവയായിരുന്നു. വലത് പക്ഷ തീവ്രവാദികളാണ് പലപ്പോഴും ഉള്‍പ്പെട്ടിട്ടുള്ളത്. ദേശീയതാ വാദികല്‍, സര്‍ക്കാര്‍വിരുദ്ധ ഘടകങ്ങള്‍, രാഷ്ട്രീയമായ മറ്റ് തീവ്രവാദ സ്വഭാവം എന്നിവയെല്ലാം കാരണമായിരിക്കുന്നു. ഇസ്ലാമിക് മൗലിക വാദമായിരുന്നില്ല കൂടുതലും. ഇതിലെല്ലാം അയര്‍ലന്‍ഡിന്‍രെ സ്ഥാനം എന്താണ്. അയര്‍ലന്‍ഡ് സൂചിക പ്രകാരം 48-ാമതാണ്. യുകെ, 28ും ഫ്രാന്‍സ് 36 സ്ഥാനത്തുണ്ട്. തീവ്രാവിദകള്‍ ഇറാഖിലേക്കും സിറിയയിലേക്കും നാട് വിടുന്നവരുടെ കാര്യത്തിലും അയര്‍ലന്‍ഡ് വളരെ പിന്നിലാണെന്നത് ശുഭകരമാണ്. റഷ്യ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് തീവ്രവാദകളുണ്ടാകുന്നതും നാട് വിടുന്നവരും മുസ്ലീങ്ങള്‍അല്ല കൂടുതലെന്നും റിപ്പോര്‍ട്ട് പറയുന്നു.

അയര്‍ലന്‍ഡില്‍ നിന്ന് നേരത്തെ 26 പേര്‍ സിറിയയിലേക്ക് പോയതായാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം 37 മരണങ്ങളാണ് തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. ഇതില്‍ 18ഉം യുഎസിലാണ് നടന്നിരിക്കുന്നത്. 30 ആക്രമണങ്ങള്‍ അയര്‍ലന്ഡില്‍ നടന്നു.എന്നാല്‍ ഒരു മരണംപോലുമില്ലെന്നത് സന്തോഷം തരുന്നു. ഏറ്റവും കൂടുതല്‍ സംഭവഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് യുകെയില്‍ നിന്നുമായിരുന്നു. 102 ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല. ഇതില്‍ പ്രധാന ആക്രമണം ന്യൂ ഐആര്‍എയുടെ ഇടപെടലോടെ വടക്കന്‍ അയര്‍ലന്ഡില്‍ സംഭവിച്ചതാണ്. യൂറോപിലെ കണക്കുകളില്‍ വടക്കന്‍ അയര്‍ലന്‍ഡിനാണ് മുഖ്യസ്ഥാനമുണ്ട്. 79 ആക്രമണങ്ങള്‍ നടന്നെങ്കിലും ഒരാള്‍പോലും കൊല്ലപ്പെട്ടിട്ടില്ല.

സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് മിക്ക ആക്രമണവും. പത്ത് ശതമാനം ആക്രമണം മാത്രമാണ് വെടിക്കോപ്പ് ഉപയോഗിച്ചുള്ളത്. 2014ല്‍ ഏറ്റവും കൂടുതല്‍ മരണം വിതച്ച ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ 46 ശതമാനം ആക്രമണത്തിലും ആരും കൊല്ലപ്പെട്ടില്ല.

എസ്

Share this news

Leave a Reply

%d bloggers like this: