തീവ്രവാദി ആക്രമം: യൂറോപ്യന്‍ രാജ്യങ്ങള്‍ പരിശോധന ശക്തമാക്കി

ഡബ്ലിന്‍: തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ട്രെയിന്‍ യാത്രകളിലെ പരിശോധന കര്‍ശനമാക്കി. യാത്രക്കാരുടെ ബാഗുകളും തിരിച്ചറിയല്‍ കാര്‍ഡുകളും കര്‍ശനമായി പരിശോധിക്കും. ആംസ്റ്റര്‍ഡാമില്‍ നിന്ന് പാരീസിലേക്കുള്ള ഹൈ സ്പീഡ് ട്രെയിനില്‍ അക്രമം നടത്താനുള്ള നീക്കം വിഫലമായിരുന്നു. പരിശോധനയുടെ എതു സമയത്തും നടത്തുമെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും ഫ്രാന്‍സ് ഇന്റീരിയര്‍ മിനിസ്റ്റര്‍ ബെര്‍ണാഡ് കാസനീവ് പറഞ്ഞു.

കഴിഞ്ഞയാഴ്ചയുണ്ടായ ഫ്രാന്‍സിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും ട്രാന്‍സ്‌പോര്‍ട്ട് അധികൃതരും പങ്കെടുത്ത ഉന്നത തല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പ് അതിര്‍ത്തി മേഖലയിലെ ഫ്രീ ട്രാവല്‍ സോണില്‍ ഇന്റലിജന്‍സ് സുരക്ഷ ഉദ്യോഗസ്ഥര്‍ മെച്ചപ്പെട്ട സഹകരണത്തിലും ഏകോപനത്തിലും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ചയുണ്ടായ സ്‌ഫോടനത്തിലെ പ്രതിയെക്കുറിച്ചുള്ള സൂചന യൂറോപ്യന്‍ സര്‍വെയ്‌ലന്‍സിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് തോക്കുമായി എങ്ങനെ ട്രെയിനില്‍ കടക്കാന്‍ കഴിഞ്ഞുവെന്നാണ് അധികൃതര്‍ ആശങ്കപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: