തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ യൂറോപ്യന്‍ യൂണിയനുമായി കൈകോര്‍ക്കുമെന്ന് വരേദ്കര്‍

അന്താരാഷ്ട്ര തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണത്തിന് അയര്‍ലണ്ടിന്റെ ദീര്‍ഘകാല സൈനിക നിക്ഷ്പക്ഷത തടസ്സം സൃഷ്ടിക്കുന്നില്ലെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍. ബ്രസീലിലെ തന്റെ ആദ്യ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയര്‍ലന്റ് സൈനിക നിഷ്പക്ഷതയെ മാറ്റില്ലെന്നും നാറ്റൊ പോലെയുള്ള സഖ്യശക്തികളില്‍ നിന്ന് അകന്നുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയും പ്രതിരോധവും അന്താരാഷ്ട്ര സഹകരണത്തിന്റെ സ്വഭാവം അതിവേഗം മാറുന്നതായും അയര്‍ലണ്ട് ഈ മാറ്റങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ സഹകരണത്തിനായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ മുന്നോട്ടുവന്നിട്ടുണ്ട്. പരിമിത സാഹചര്യങ്ങളില്‍, യൂറോപ്യന്‍ യൂണിയനിലെ ചെറിയ ഗ്രൂപ്പുകള്‍ക്ക് പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള അവസരവും നേതാക്കന്മാര്‍ അംഗീകരിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ ഇപ്പോള്‍ കുറവാണ് പകരം ഭീകരത സൃഷ്ടിക്കുന്ന ഭീഷണി, തീവ്രവാദം, സൈബര്‍ അറ്റാക്കുകള്‍ എന്നിവയാല്‍ ലോകം നിറഞ്ഞിരിക്കുന്നു. അയര്‍ലണ്ട് നിഷ്പക്ഷ നിലപാടുകള്‍ പുലര്‍ത്തുന്ന മേഖലകളല്ല അത്, യൂറോപ്യന്‍ പങ്കാളികളുമായി ചേര്‍ന്ന് കുടിയേറ്റം തടയുന്നതിനും ഭീകരവാദത്തിനെതിരായി നിലകൊള്ളുന്നതിനും സൈബര്‍ അറ്റാക്കുകളെ തടയാന്‍ ഞങ്ങള്‍ വളരെ സജീവമാണ്.’ അയര്‍ലന്‍ഡിന്റെ സൈനിക നിഷ്പക്ഷതയില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും വരേദ്കര്‍ പറഞ്ഞു.

നിഷ്പക്ഷതയെക്കുറിച്ചുള്ള അയര്‍ലണ്ട് നിലപാട് ദീര്‍ഘകാലം നിലനില്‍ക്കുന്നതാണ്. നിക്ഷ്പക്ഷ നിലപാടെടുക്കുന്ന ഒരു രാജ്യം എന്ന നിലയ്ക്ക്, ഒരു സൈനിക സഖ്യത്തിന്റെ ഭാഗമായിരിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല, അത് യഥാര്‍ത്ഥത്തില്‍ അയര്‍ലണ്ടിനെ ലോകത്തില്‍ ശക്തയുള്ളതാക്കും എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്, അദ്ദേഹം പറഞ്ഞു. നാറ്റോ യൂറോപ്യന്‍ പ്രതിരോധത്തിന്റെ ‘പവര്‍ഹൗസ്’ ആണെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍, ഡാറ്റ ഷെയറിംഗും ഇന്റലിജന്‍സും സംബന്ധിച്ച് ഉന്നയിക്കാവുന്ന പുരോഗതികളില്‍ നിന്നും അയര്‍ലണ്ടിനെ ഒഴിവാക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയനില്‍ നടന്ന ഭീകരാക്രമണങ്ങളെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്മാര്‍ അപലപിച്ചു. അക്രമകരമായ തീവ്രവാദത്തെ നേരിടാന്‍ പരമാവധി സഹകരണം വാഗ്ദാനം ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളിലെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കത്തെ യാന്ത്രികമായി കണ്ടെത്താനും നീക്കം ചെയ്യാനും പുതിയ സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിച്ചെടുക്കുമെന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് വ്യക്തമായ മുന്നറിയിപ്പും നല്‍കി.

ഇന്റര്‍നെറ്റ് കമ്പനികള്‍ വേണ്ട രീതിയില്‍ ഭീകരവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ നിയമനിര്‍മാണം നടത്തുമെന്ന് യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ 2009 ല്‍ യൂറോപ്യന്‍ യൂണിയന്‍ ലിസ്ബണ്‍ ഉടമ്പടിയില്‍ നല്‍കിയ വിപുലീകൃത സഹകരണം എന്ന തത്വത്തില്‍ നിര്‍ദ്ദിഷ്ട പ്രതിരോധ പദ്ധതികളില്‍ സഹകരിക്കാനും അംഗരാജ്യങ്ങളുടെ ഗ്രൂപ്പുകളെ സ്വതന്ത്രമാക്കാനും സമ്മതിച്ചു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: