തീര്‍ത്ഥാടനത്തിന്‍റെ അടിവേരുകള്‍

തീര്‍ത്ഥാടനത്തിന് ജനങ്ങള്‍ എന്തുകൊണ്ടായിരിക്കാം താത്പര്യം പ്രകടിപ്പിക്കുന്നത്. മതപരം മാത്രമാണോ അത്. പരമ്പരാഗതമായി ആത്മീയതയായിരുന്നുഇത്തരം യാത്രകളുടെ അടിസ്ഥാനം. പ്രാര്‍ത്ഥനയോ കാര്യസിദ്ധിക്കുള്ള നന്ദിപറച്ചിലോ ആയി പലപ്പോഴും തീര്‍ത്ഥാടനങ്ങള്‍ മാറിയിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ ഇത് മാറിയിരിക്കുന്നു എന്തെങ്കിലും പ്രത്യേക കാര്യത്തിനായി പോകുന്നതായി മാറാവുന്നതാണ്. തീര്‍ത്ഥാടനങ്ങള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. ഫുട്ബോള്‍ ഇതിഹാസമായ മെസിയെ കാണമെന്നുള്ളവര്‍ ബാഴ്സലോണ സന്ദര്‍ശിക്കുന്നത്. ന്യൂക്യാംപിലേക്ക് മെസിയുടെ കളികാണാനെത്തുക തുടങ്ങിയതായി തീര്‍ത്ഥാടനത്തിന്‍റെ മാനം മാറിയിരിക്കുന്നു. സമാനമാണ് മ്യൂസിക് ആരാധകരുടെ കാര്യവും. പ്രിയപ്പെട്ട ബാന്‍റിന്‍റെ പരിപാടിക്കും സംഗീത കച്ചേരിക്കും ആരാധകര്‍ നാട് വിട്ട് പരിപാടികള്‍ക്കെത്തുന്നതിനെയും ഇത്തരത്തില്‍ കാണാവുന്നതാണ്. സംഗീതമായും വിശ്വാസപരമായും അയര്‍ലന്‍ഡിന് തീര്‍ത്ഥാടന കാര്യത്തില്‍ മുഖ്യപങ്കാണുള്ളത്. മയോയിലെ ക്രോയാഗ് പാട്രിക് കയറുന്നവര്‍ സെന്‍റ് പാട്രിക്കിന്‍റെ കാലടികളെ പിന്തുടരകുയാണ് ചെയ്യുന്നത്. തീര്‍ത്ഥാടന പാതകള്‍ കാലങ്ങളുടെ യാത്രകള്‍ കൊണ്ട് ഉണ്ടാകുന്നതാണ്. നൂറ്റാണ്ടുകളായി ഇതില്‍ പലതും നിലനില്‍ക്കുന്നു. ജൂതന്മാര്‍ ജറുസലേമില്‍ വെയ്ലിങ് വാള്‍ സന്ദര്‍ശിക്കുന്നതും, മസ്ലീമുകള്‍ മക്കയിലേക്ക് പോകുന്നതും, ലൂര്ദിലേക്ക് കിസ്ത്യന്‍ വിശ്വാസികളുടെ യാത്രയും ഇത്തരത്തില്‍ വളരെയേറ കാലമായി തുടര്‍ന്ന് വരുന്ന തീര്‍ത്ഥാനടങ്ങള്‍ക്ക് മികച്ച ഉദാഹരണങ്ങളാണ്. അയര്‍ലന്‍ഡില്‍ സെന്‍റ് കെവിന്‍റെ പാതകള്‍ പിന്തുടര്‍ന്ന് ഗ്ലെന്‍ഡലോഗിലേക്ക് യാത്രകള്‍ ചെയ്യാറുണ്ട് ജനങ്ങള്‍. ഇതാകട്ടെ മധ്യകാലത്തില്‍ തന്നെ തുടങ്ങിയിരുന്നു.

തെളിവുകള്‍ പ്രകാരമാണെങ്കില്‍ ക്രോയാഗ് പാട്രിക് തീര്‍ത്ഥാടനം പോലുള്ളവയ്ക്ക് അയര്‍ലന്ഡിന്‍റെ രേഖപ്പെടുത്തിയ ചരിത്രത്തിന് മുമ്പേ തന്നെ തുടങ്ങിയിരുന്നിട്ടുണ്ടെന്ന് വേണം കരുതാന്‍. ക്രിസ്ത്യന്‍ വിശ്വാസികള്‍ കൂടി യാത്രകളേറ്റെടുത്തതോടെ നിലവിലെ രീതിയില്‍ പാതകള്‍ രൂപപ്പെട്ടതാകണം. പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ ഗാല്‍വേ കെറി പുരാവസ്തു ഗവേഷകര്‍ വളരെ രസകരമായ തെളിവുകള്‍ കണ്ടെത്തിയിരുന്നു. അയര്‍ലന്‍ഡും സ്പെയിനിനും ഇടയിലുള്ള തീര്‍ത്ഥാടനങ്ങള്‍ സംബന്ധിച്ചുള്ളവയാണിത്. ഗാല്‍വേ ടുവാമിന് സമീപം 1986ല്‍ നടത്തിയ ഉള്‍ഖനനത്തില്‍ പതിനാലാം നൂറ്റാണ്ട് വരെ പഴക്കമുള്ള ശവമാടം കണ്ടെത്തിയിരുന്നു. പള്ളിക്ക് സമീപത്ത് നിന്നായിരുന്നു ഇത്. ശവസംസ്കാര അവശിഷ്ടങ്ങളില്‍ നിന്ന് സ്കാലോപ് ഷെല്‍ കണ്ടെത്തിയിരുന്നു. ഇത്തരം കാര്യങ്ങള്‍ ബെല്‍റ്റിലോ മറ്റോ ധരിക്കുന്നത് പ്രധാനപ്പെട്ട സ്ഥലത്ത് നിന്നുള്ളവരെ തിരിച്ചറിയുന്നതിന് വേണ്ടിയാണ്. സെന്‍റ് ജെയിംസിന്‍രെ മുദ്രയായയാണ് ഇത്തരം ഷെല്ലുകളെ കരുതുന്നത്. സ്പെയിനില്‍ ഇദ്ദേഹത്തിന്‍റെ ദേവാലയത്തിലേക്ക് മധ്യകാലത്തിലേ തീര്‍ത്ഥാടനം നടത്തിയിരുന്നതിന‍്റെ സൂചനയാകാം ഇതെന്നാണ് കരുതുന്നത്. കെറിയിലെ ആര്‍ഡ്ഫെര്‍ട്ടില്‍ മധ്യകാലയുഗത്തിലെ പള്ളിയില്‍ നടത്തിയ ഉള്‍ഖനനത്തില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ കല്ലറയും കണ്ടെത്തിയിട്ടുണ്ട്. സ്കാലോപ് ഷെല്ലുകള്‍ കൊണ്ട് അലങ്കരിച്ച ശവമാടമാണിത്. സ്വര്‍ണം പൂശിയ രൂപങ്ങളും അടക്കം നടത്തിയില്‍ കാണപ്പെടുന്നുണ്ട്. ദീര്‍ഘമായ ട്യൂണിക് ധരിച്ചു തൊപ്പി ധരിച്ചുമാണ് അടക്കം ചെയ്തിരിക്കുന്നത്. മധ്യകാലത്തെ തീര്‍ത്ഥാടകര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഇത്തരത്തിലുള്ളതായിരുന്നു. സാന്‍റിയാഗോ ഡി കംപോസ്റ്റെലായിലേക്ക് തീര്‍ത്ഥാടനം ചെയ്തിരുന്ന രണ്ട് പേരുടെ ശവമാടമാണിതെന്നാണ് കരുതുന്നത്.

നിലവില്‍ ഇന്നത്തെ തീര്‍ത്ഥാടനങ്ങള്‍ സൗകര്യങ്ങള്‍ വളറെയേറയാണ്. തോമോണ്ട് പാര്‍ക്കിലെ ഗെയിംസിനോ മറ്റോ പോകുന്നത് ഇന്ന് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ വിദേശത്തുള്ള ഗെയിമുകളില്‍ മറ്റും കാണുന്നതിന് പോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും യാത്രകള്‍ പണ്ട് കാലത്തെ അപേക്ഷിച്ച് വളരെ സൗകര്യപ്രദമാണ്. മുന്‍കാലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നത് കപ്പല്‍ ചേതങ്ങള്‍ കാലാവസ്ഥാ പ്രശ്നങ്ങള്‍ തുടങ്ങിയ ജീവന് തന്നെ ഭീഷണിയുണ്ടാക്കുന്ന പ്രശ്നങ്ങളായിരുന്നു. പലപ്പോഴും പ്രാര്‍ത്ഥനകളിലൂടെയാണ് ധൈര്യം സംഭരിച്ചിരുന്നത്. ഇത് മാത്രമായിരുന്നില്ല സുരക്ഷാ ഭീഷണികളായി ഉണ്ടായിരുന്നത്. പതിനാലാം നൂറ്റാണ്ടില്‍ ഇതിനായി തീര്‍ത്ഥാടകര്‍ സ്വന്തമായി സുരക്ഷാ മുന്‍കരുതലും എടുത്തിരുന്നു. വിദഗ്ദ്ധരായ യോദ്ധാക്കളെ കൂടി കൂടെ കൂട്ടിയിരുന്നു ഇവര്‍.

ടുവാമില്‍ നിന്നോ ആര്‍ഡ്ഫെര്‍ട്ടില്‍ നിന്നോ അപോസ്തലന്‍റെ ശവകുടീരത്തിലേക്ക് യാത്ര ചെയ്യുന്നത് ഒരിക്കലും നഷ്ടപ്പെടുത്താത്ത് അസരവുമായിരുന്നു അന്ന്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായി ഇതിനെ കരുതി പോന്നു. മുന്നിലുള്ള പ്രതിബദ്ധങ്ങളെ യാത്രയുടെ ഭാഗമായി തന്നെ കാണാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. ഒരു പക്ഷേ ഇന്ന് സംഗീത കച്ചേരിക്ക് ടിക്കറ്റ് ലഭിക്കുന്നതിന് മണിക്കൂറുകളോളം ഓണ്‍ലൈനായി കാത്തിരിക്കുന്നത് പോലെ ആയിരുന്നിരിക്കണം തീര്ത്ഥാടനത്തിനായി ഒരു അവസരം ലഭിക്കാന്‍ കാത്തിരുന്നവര്‍.

എസ്

Share this news

Leave a Reply

%d bloggers like this: