തീപ്പൊരി ചിതറി അബോര്‍ഷന്‍ ചര്‍ച്ച സജീവമാകുന്നു

ഡബ്ലിന്‍: ലോകം അയര്‍ലന്‍ഡിന് മേല്‍ ഉറ്റു നോക്കുന്ന ഹിത പരിശോധന ഇന്ന് ആരംഭിച്ചു. രാവിലെ 7-ന് ആരംഭിച്ച പോളിങ്ങില്‍ മൂന്ന് ദശലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീഷിക്കുന്നത്. എട്ടാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ റെഫറണ്ടം കമ്മീഷന്റെ വെബ്സൈറ്റില്‍ ഇല്ലെന്ന ആരോപണം ശക്തമാകുന്നുണ്ട്. 12 ആഴ്ച വരെ ആബോര്‍ഷന്‍ നിയമ വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ പ്രതിപാദിക്കാതെ അപൂര്‍ണ്ണമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചെന്നാണ് പരാതി.

ഇതിനോടകം തന്നെ Yes, No വിഭാഗങ്ങള്‍ ഉള്‍പ്പെട്ട ഗര്‍ഭച്ഛിദ്ര ചര്‍ച്ചകള്‍ സജീവമായി. ഗര്‍ഭസ്ഥ ശിശുവിന് ലഭിക്കേണ്ട അവകാശം നിഷേധിക്കപ്പെടുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് നോ ടു അബോര്‍ഷന്‍ വിഭാഗം പറയുമ്പോള്‍ സ്ത്രീകളുടെ ശരീരത്തിന്റെ അവകാശം സ്ത്രീക്ക് തന്നെ ലഭിക്കണമെന്നാണ് നോ ടു അബോര്‍ഷന്‍ ക്യാംപെയ്നര്‍മാര്‍ അവകാശപ്പെടുന്നത്.

ഗര്‍ഭചിദ്രം നടത്തിയതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും എന്നാല്‍ അബോര്‍ഷന്‍ അനുവദിക്കാത്തതിനാല്‍ തങ്ങള്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് നോ വിഭാഗവും ചര്‍ച്ചയില്‍ സജീവ പങ്കാളികളായി. ഒരു കുടുംബത്തിന് ഏതെങ്കിലും ഒരു ഘട്ടത്തില്‍ ജനിക്കാനിരിക്കുന്ന കുഞ്ഞ് താത്കാലിയമായി വേണ്ട എന്ന തീരുമാനിക്കാന്‍ കഴിയുന്നത് Yes വോട്ടിലൂടെ മാത്രമായിരിക്കുമെന്ന് അബോര്‍ഷന്‍ നിയമത്തെ പിന്താങ്ങുന്നവര്‍ പറയുന്നു. ഗര്‍ഭസ്ഥ ശിശുവിനെ ജനിച്ച കുഞ്ഞുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും Yes ക്യാംപെയ്നര്‍മാര്‍ പറയുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: