തീപിടുത്തതിനുള്ള അപായ സൈറണ്‍ മുഴങ്ങി; ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ യാത്രക്കാരെ ഒഴിപ്പിച്ചു; സംഭവം ഇന്ന് രാവിലെ

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ഒന്നാം ടെര്‍മിനലില്‍ തീപിടുത്തമുണ്ടാകുമ്പോഴുള്ള അപായ സൈറണ്‍ മുഴങ്ങിയത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ഉടന്‍തന്നെ ഇവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്ന് അറിയിപ്പ് ലഭിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ യാത്രക്കാര്‍ വലഞ്ഞു. നിമിഷങ്ങള്‍ക്കകം യാത്രക്കാരെയെല്ലാം എയര്‍പോര്‍ട്ട് സുരക്ഷാ അധികൃതര്‍ ഒഴിപ്പിച്ചു. പിന്നീട് ഏകദേശം അരമണിക്കൂറോളം നടന്ന പരിശോധനയില്‍ അപകടകരമായതൊന്നും കണ്ടെത്തിയില്ല. യാത്രക്കാരുടെ സുരക്ഷ മാനിച്ചാണ് ഒഴിപ്പിക്കല്‍ നടത്തിയതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. രാവിലെ 9.45 ന് നൂറുകണക്കിന് യാത്രക്കാരുണ്ടായിരുന്ന ടെര്‍മിനല്‍ 1 ലെ സുരാക്ഷാ ഗേറ്റിനടുത്താണ് അലാം മുഴങ്ങിയത്.

സാധാരണ അടിയന്തര അവസരങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള സൈറണ്‍ അലാം ഉണ്ടാകാറുള്ളത്. അലാം കേട്ടുകൊണ്ടിരുന്ന എയര്‍പോര്‍ട്ട് അധികൃതരും കുറച്ചു സമയത്തേക്ക് സ്തബ്തരായി മാറി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ കണ്ടെത്തി. ഈ വിവരം യാത്രക്കാരെ അറിയിക്കുകയും ചെയ്തതോടെയാണ് രംഗം ശാന്തമായത്.

ഇന്നത്തെ സംഭവത്തില്‍ ചില വിമാനങ്ങളുടെ സമയക്രമത്തില്‍ നേരിയ താമസം ഉണ്ടാക്കാമെന്ന് അധികൃതര്‍ പ്രസ്താവിച്ചു. ആയിരക്കണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ കടന്നുപോകുന്നത്. 31.5 മില്ല്യണ്‍ യാത്രക്കാരാണ് ഡബ്ലിന്‍ വിമാനത്താവളത്തിലുടെ കഴിഞ്ഞവര്‍ഷം ആകെ സഞ്ചരിച്ചത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: