തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ ഭരണം ത്രിശങ്കുവില്‍

 

തിരുവനന്തപുരം:തിരുവനന്തപുരത്ത് ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റത്തോടെ കോര്‍പ്പറേഷനില്‍ ത്രിശങ്കു ഭരണത്തിനു സാധ്യത. ആറു സീറ്റില്‍നിന്ന് 34ലേക്കു ബിജെപി കുതിച്ചുയര്‍ന്നപ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും കനത്ത തിരിച്ചടിയായി. നഗര ഭരണം പിടിക്കാനിറങ്ങിയ യുഡിഎഫിനെ പിന്നിലാക്കിയാണ് ബിജെപി കുതിച്ചുകയറിയത്.

വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ എല്‍ഡിഎഫിന് വ്യക്തമായ ലീഡുണ്ടായിരുന്നു. പതിയെ പതിയെ ബിജെപി പിടിച്ചുകയറി. ആറക്കമെന്ന ഒറ്റ സംഖ്യയില്‍നിന്നു ബിജെപി നേതൃത്വങ്ങളെപ്പോലും ഞെട്ടിച്ച് 30നു മുകളിലേക്കുയര്‍ന്നു. യുഡിഎഫിനു കനത്ത പ്രഹരമേല്‍പിച്ച ബിജെപി പരമ്പരാഗത എല്‍ഡിഎഫ് കേന്ദ്രങ്ങളെപ്പോലും നേട്ടമുണ്ടാക്കി.

എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി സി. ജയന്‍ബാബു, പ്രമുഖ സിപിഎം നേതാക്കളായ കെ.സി. വിക്രമന്‍, പത്മകുമാര്‍, കരമന ഹരി തുടങ്ങിയവരെല്ലാം ബിജെപിയോട് തോറ്റു. കഴക്കൂട്ടം,നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍ എന്നിങ്ങനെ പ്രധാന മേഖലകളിലെല്ലാം ബിജെപി ജയിച്ചു. എഴുതി തള്ളിയവര്‍ക്കുള്ള മറുപടിയാണ് വിജയമെന്ന് ബിജെപി നേതൃത്വം.

-എജെ-

Share this news

Leave a Reply

%d bloggers like this: