തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ പാകിസ്താന്‍ ബന്ധം; റോ അന്വേഷിക്കുന്നു…

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസ് റോയും എന്‍ഐഎയും അന്വേഷിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സെറീന ഷാജിക്ക് പാക്കിസ്താന്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം റോയും എന്‍ഐഎയും ഈ കേസില്‍ അന്വേഷണം നടത്തുന്നത്.

ദുബായ് ബ്യൂട്ടിപാര്‍ലര്‍ ഉടമ സെറീന ഷാജിയുടെ പാക് ബന്ധത്തെക്കുറിച്ച് കണ്ടെത്തിയത് ഡിആര്‍ഐയുടെ അന്വേഷണത്തിലാണ്. സെറീന ഷാജിക്ക് സ്വര്‍ണക്കടത്ത് സംഘത്തെ പരിചയപ്പെടുത്തിയത് നദീം എന്ന പാകിസ്താന്‍കാരനാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സെറീനയുടെ ബ്യൂട്ടിപാര്‍ലറിലേക്ക് കോസ്മറ്റിക്‌സ് നല്‍കിയിരുന്നത് ഇയാളാണ്. സ്വര്‍ണക്കടത്ത് സംഘത്തെ ദുബായില്‍ നിയന്ത്രിച്ചിരുന്ന ജിത്തുവും നദീമും സുഹൃത്തുക്കളാണെന്നും സെറീന ഡിആര്‍ഐയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സ്വര്‍ണക്കടത്തിനെക്കുറിച്ച് റോയും എന്‍ഐഎയും അന്വേഷണം നടത്തുന്നത്. ദേശസുരക്ഷയെ ബാധിക്കുന്ന കേസായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും ഡിആര്‍ഐ ആവശ്യം ഉന്നയിച്ചിരുന്നു.

സിബിഐ തിരുവനന്തപുരം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. മൊത്തം ഒന്‍പത് പ്രതികളുള്ള കേസില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനാണ് ഒന്നാം പ്രതി. പ്രകാശന്‍ തമ്പിക്കും വിഷ്ണുവിനും സ്വര്‍ണക്കടത്തില്‍ നിര്‍ണായക പങ്കുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: