തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 19 ഓളം വിമാനത്താവളങ്ങള്‍ക്ക് സുരക്ഷാ ശക്തമാക്കി

ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിന്റെ ഭാഗമായി രാജ്യത്തെമ്പാടും സുരക്ഷ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 19 ഓളം വിമാനത്താവളങ്ങള്‍ക്ക് അതീവ സുരക്ഷാ നിര്‍ദേശവും നല്‍കി. വിമാനത്താവളങ്ങളുടെ ഒരു കിലോമീറ്റര്‍ പരിസരങ്ങളില്‍ കര്‍ശനമായ വാഹന പരിശോധനയും നടക്കും.

കേരളത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ലഖ്‌നൗ, ശ്രീനഗര്‍, പാറ്റ്‌ന, ഗുവാഹട്ടി, ഭോപ്പാല്‍, ഭൂവനേശ്വര്‍, ഡെറാഡൂണ്‍, അഹ്മദാബാദ്, ഇംഫാല്‍, ചെന്നൈ, കൊല്‍ക്കത്ത, അമൃത്സര്‍, തിരുവനന്തപുരം, റായ്പൂര്‍, ജയ്പൂര്‍ എന്നീ വിമാനത്താവളങ്ങള്‍ക്കാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്.

വിമാനത്താവളങ്ങള്‍ക്കും എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഇതുസംബന്ധിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ വിഭാഗം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സുരക്ഷാ ഏജന്‍സികളില്‍ നിന്നും ലഭിക്കുന്ന സുരക്ഷാപരമായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അതീവ ജാഗ്രത നിര്‍ദേശം. പൊതുവ്യോമയാന മേഖലയ്ക്ക് തുടര്‍ച്ചയായ ഭീഷണികള്‍ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നതെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

എയര്‍സ്ട്രിപ്പുകള്‍, എയര്‍ ഫോഴ്‌സ് സ്റ്റേഷനുകള്‍, ഹെലിപ്പാഡുകള്‍, ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണം ശക്തമാക്കും. എല്ലാ വിമാനത്താവളങ്ങളിലും ഭീകരാക്രമണത്തോട് അതിവേഗം പ്രതികരിക്കാന്‍ ‘ക്യുക്ക് റെസ്‌പോണ്‍സ്’ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി കശ്മീരിലെ ഭീകര സംഘടനകള്‍ക്ക് വലിയൊരു തിരിച്ചടിയാണ്. ഇതുകൂടി പരിഗണിച്ച് രാജ്യവ്യാപകമായി സുരക്ഷാ ശക്തമാക്കും.

Share this news

Leave a Reply

%d bloggers like this: