തിരമാലകളില്‍ നിന്ന് വൈദ്യുതി…ഡൊണീഗല്ലില്‍ സാധ്യതാ പഠനം

ഡബ്ലിന്‍:  ഡൊണീഗല്‍ കൗണ്ടിയില്‍ തിരമാലകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുമോ എന്ന് പരിശോധന നടത്താന്‍ യുഎസ് കമ്പനി. ആദ്യ സാധ്യതാപഠനത്തിന് ഓഷ്യന്‍ റിന്യൂവബിള്‍ പവ്വൗര്‍ കമ്പനി  ഡൊണീഗല്‍ തീരങ്ങളാണ് അയര്‍ലന്‍ഡില്‍ തിരഞ്ഞെടുത്തിരിക്കുന്നത്.  അലാസ്കയിലും മറ്റുമായി യുഎസില്‍ തിരമാലകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട് കമ്പനി . പഠനത്തിന് പണം നല്‍കുന്നത് സസ്റ്റയിനബിള്‍ എനര്‍ജി അതോറിറ്റിയാണ്. ആറ് മാസം കൊണ്ട് പഠനം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

വൈദ്യുതി  ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് തെളിഞ്ഞാല്‍ ഹൈട്രോ കൈനറ്റിക് ടര്‍ബന്‍ എവിടെ സ്ഥാപിക്കണമെന്ന് കണ്ടെത്തുകയാകും ആദ്യം ചെയ്യുക.പൊതുവെ മുപ്പത് മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരവുമുള്ളതാണിത്. ആദ്യമായാണ് അയര്‍ലന്‍ഡില്‍ ഇത്തരമൊരു സാധ്യതാ പഠനം നടക്കുന്നത്. പ്രദേശവാസകളുടെ കൂടി കണക്കിലെടുത്ത് മാത്രമേ പഠനം പൂര്‍ത്തിയാക്കൂവെന്നും വ്യക്തമാക്കുന്നുണ്ട്. മത്സ്യസമ്പത്തിനെയും മറ്റ് സമുദ്ര ജീവജാലങ്ങളെയും ബാധിക്കാത്ത വിധത്തിലാകണം പ്രൊജക്ട്. സ്ഥാപിക്കുന്ന ടര്‍ബനിന്‍റെ വലുപ്പം അത് സ്ഥാപിക്കുന്ന സ്ഥലത്തിന്‍റെ പരിമിതി അനുസരിച്ചാണ് നിശ്ചയിക്കുക.  ആദ്യ ഘട്ടത്തില്‍ പദ്ധതി വിജയിച്ചാല്‍ തുടര്‍ന്നും സമാന നീക്കങ്ങള്‍ ഉണ്ടാകുന്നത് തള്ളികളയാന്‍ സാധിക്കില്ല.

യുഎസില്‍ സ്ഥാപിക്കപ്പെട്ടത് പഠിച്ചതില്‍ നിന്ന് നിന്ന് ടര്‍ബന്‍ സമുദ്രജീവികള്‍ക്ക് എന്തെങ്കിലും കുഴപ്പം സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടില്ല. തിരമാലയുടെ ഉയരവും വേഗതയും അടിസ്ഥനാത്തില്‍ വൈദ്യുതി ഉത്പാദനത്തിന് അനുയോജ്യമായ തീരുമേഖലയാണ് രാജ്യത്തുള്ളത്. ഇവ കൃത്യമായി കണക്കാക്കാനായില്‍ കൂടുതല്‍ ഉത്പാദന ക്ഷമമായി പ്രൊജക്ട് ചെയ്യാനും സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. അഞ്ചോ പത്തോ ടര്‍ബനുകള്‍ കൂട്ടമായാണ് സ്ഥാപിക്കാറുള്ളത്. കരയില്‍ നിന്ന് ഒരുകിലോമീറ്റര്‍ മാറിയായിരിക്കുമിത്. നങ്കൂരമിട്ട് കടല്‍തറയിലോ പുഴയുടെ അടിത്തറയിലോ ഇവ ബന്ധിപ്പിച്ചിരിക്കും.

സാധ്യതാ പഠനം കഴിയുന്നതോടെ രാജ്യത്ത് തിരമാലകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമോ എന്നതില്‍ വ്യക്തവരുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: