തിരഞ്ഞെടുപ്പടുത്തു: ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയ്ക്കുന്നവര്‍ വെറും നാല് ശതമാനം

ഡബ്ലിന്‍: പൊതുതുരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ലേബര്‍ പാര്‍ട്ടിയുടെ പിന്തുണ നഷ്ടപ്പെടുന്നതായി വാരാന്ത്യത്തിലെ ഏറ്റവുംപുതിയ അഭിപ്രായ വോട്ടെടുപ്പ്ഫലം സൂചന നല്‍കുന്നു. 1026 വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് പിന്തുണ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. 8 ശതമാനമായിരുന്നു കഴിഞ്ഞ രണ്ടാഴ്ച്ചയായി ലേബര്‍പാര്‍ട്ടി നിലനിര്‍ത്തിയിരുന്ന പോയിന്റ് നിരക്ക് എന്നാല്‍ ഇപ്പോഴത് വെറും നാല് ശതമാനം മാത്രമാണ്.

സണ്‍ഡേ ടൈംസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫിനെ ഗേല്‍, ഫിയന്ന ഫാള്‍ എന്നീ പാര്‍ട്ടികളുടെ പോയിന്റ്‌നിലയില്‍ രണ്ടുശതമാനം വര്‍ദധനവുണ്ടായിട്ടുണ്ട്.ഫിനേ ഗേല്‍ 30, ഫിയന്ന ഫാള്‍ 22 എന്നിങ്ങനെയാണ് ഈ പാര്‍ട്ടികളുടെ ഇപ്പോഴത്തെ പോയിന്റ്‌നില. എന്നാല്‍ ഷിന്‍ ഫിനിന് 2 പോയന്റ് കുറഞ്ഞ് 15 ശതമാനമാണ് ഇപ്പോഴുള്ള പോയിന്റ്.

അണ്‍അലൈന്‍ഡ് ഇന്‍ഡിപെന്റന്‍സ്, ഇന്‍ഡിപെന്‍ഡന്റ് അലെയന്‍സ് എ്ന്നീ പാര്‍ട്ടികള്‍ക്കും ലേബര്‍ പാര്‍ട്ടിയേക്കാള്‍ കൂടിയ പോയിന്റ്‌നിലയാണിപ്പോഴുള്ളത്.

Share this news

Leave a Reply

%d bloggers like this: