തിമിര ശസ്ത്രക്രിയക്ക് വേണ്ടി കാത്തിരിക്കേണ്ടത് 5 വര്‍ഷം വരെ ; മാറ്റമില്ലാതെ ഐറിഷ് ആരോഗ്യ മേഖല

കോര്‍ക്ക് : ഐറിഷ് ആശുപത്രികളില്‍ ചികിത്സ തേടാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് തന്നെ വേണ്ടി വരുന്നു. രാജ്യത്തെ ആരോഗ്യ രംഗം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതില്‍ വ്യാപക പ്രതിഷേധവും ഉയരുന്നു. ഐറിഷ് ഒപ്റ്റോ മെട്രിക്‌സ് നടത്തിയ സര്‍വേയില്‍ നേത്ര ചികിത്സകള്‍ക്ക് 5 വര്‍ഷം വരെ വെയ്റ്റിംഗ് ലിസ്റ്റില്‍ തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നു കണ്ടെത്തി. ദേശീയ അടിസ്ഥാനത്തില്‍ ഇത് രണ്ടര വര്‍ഷം വരെ ആണെങ്കില്‍ കോര്‍ക്കില്‍ ശരാശരി കാത്തിരിപ്പ് സമയം 5 വര്‍ഷമാണ്.

നേത്ര ചികിത്സയുമായി ബന്ധപെട്ടു അയര്‍ലണ്ടില്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. തിമിര ശസ്ത്രക്രിയകള്‍ വേഗത്തില്‍ നടത്താന്‍ വടക്കന്‍ അയര്‍ലണ്ടിനെ ആശ്രയിക്കുന്നവരും കുറവല്ല. തിമിര ശസ്ത്രക്രിയക്ക് വേണ്ടി നീണ്ട കാത്തിരിപ്പ് തുടരുന്നതിനാല്‍ ഒരു കൂട്ടം മുതിര്‍ന്ന പൗരന്മാര്‍ മുന്‍ വര്‍ഷങ്ങളില്‍ വടക്കന്‍ അയര്‍ലണ്ടില്‍ ചികിത്സ തേടിയത് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ആരോഗ്യ രംഗത്തു പരിഗണന ലഭിക്കേണ്ടവര്‍ പോലും ചികിത്സ ലഭിക്കാന്‍ ദീര്‍ഘ കാലം കാത്തിരിക്കേണ്ടി വരുന്നു. നാഷണല്‍ ട്രീറ്റ് മെന്റ് പര്‍ച്ചെയ്സ് ഫണ്ടിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് അയര്‍ലന്‍ഡില്‍ അര ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ തിമിര ശാസ്ത്രക്രിയയ്ക്കായി കാത്തിരിപ്പിലാണ്.

Share this news

Leave a Reply

%d bloggers like this: