താഴന്ന് വരുമാനക്കാരെ കൂടെ നിര്‍ത്താനുള്ള ശ്രമവുമായി ലേബര്‍ പാര്‍ട്ടി…കുറഞ്ഞ വേതനം മണിക്കൂറിന് 11.30 യൂറോ യെന്ന് പ്രഖ്യാപിച്ചേക്കും

ഡബ്ലിന്‍: താഴ്ന്ന വരുമാനക്കാരെ കൂടെ നിര്‍ത്തുന്നതിനുള്ള ശ്രമവുമായി ലേബര്‍ പാര്‍ട്ടി രംഗത്ത് വരാമെന്ന് സൂചന . തിരഞ്ഞെടുക്കപ്പെട്ടാല്‍ കുറഞ്ഞ വേതനം രണ്ട് ഡോളര്‍ കൂട്ടാമെന്നാണ് ലേബറിന്റെ നിലപാടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫിന ഗേലുമായി കൂട്ടു കൂടി തിരഞ്ഞെടുപ്പ് നേരിടുമ്പോഴുള്ള വോട്ട് ചോര്‍ച്ച ഇതിലൂടെ ഒഴിവാക്കാന്‍കഴിയുമെന്നാണ് കരുതുന്നത്. അതേ സമയം ഫിന ഗേല്‍ വിശ്വസിക്കുന്നതാകട്ടെ കുറഞ്ഞ വേതനത്തിലെ വന്‍ വര്‍ധനവ് ചെറുകിട സ്ഥാപനങ്ങളെ വിപരീതമായ നിലയില്‍ ബാധിക്കുമെന്നുമാണ്. ലേബര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പത്രിക മണിക്കൂറിന് 11.30 യൂറോ എങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ഉറപ്പ് പറയുമെന്നാണ് കരുതുന്നത്.

ഫിന ഗേല്‍ ജോലി ചെയ്യുന്ന രക്ഷിതാവിന് ആനുകൂല്യങ്ങള്‍ ഉയര്‍ത്തി മണിക്കൂറിന് 11.75 യൂറോ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് പുതിയ നീക്കത്തിന് ലേബര്‍ പാര്‍ട്ടി ആലോചിക്കുന്നത്. ഫിനഗേലിന്റെ പ്രഖ്യാപനം പ്രധാനപ്പെട്ട കോര്‍പറേറ്റുകള്‍ക്ക് വേതനം കുറവ് നല്‍കുന്നതിന് പ്രരിപ്പിക്കാനാണ് വഴിയെന്ന് ലേബര്‍ നേതൃത്വം വിമര്‍ശിക്കുന്നുണ്ട്. ലേബര്‍ പാര്‍ട്ടി നേരത്തെ പൊതുമേഖല ജീവനക്കാര്‍ക്കുള്ള ചുരുങ്ങിയ വേതനം 11.50 യൂറോ മണിക്കൂറില്‍ വേണമെന്ന് വ്യക്തമാക്കിയിരുന്നു. ജീവിക്കാനാവശ്യമായ വേതനം എന്ന നിലയിലാണ് ഇത്. കുറഞ്ഞവേതനമെന്നത് ദേശീയ വരുമാനത്തിന്റെ മീഡയനിന്‌റെ അറുപത് ശതമാനം വരെയായി ബന്ധപ്പെടുത്തുമെന്ന് വാഗ്ദ്ധാനം ചെയ്യാനും സാധ്യതയുണ്ട്. എന്നാല്‍ ഇതേ അഭിപ്രായം 2000 മുതല്‍ കേള്‍ക്കുന്നുണ്ടേങ്കിലും ഇത് വരെയും സാധ്യമായിട്ടില്ല. മീഡിയന്‍ നിരക്ക് മണിക്കൂറിന് 18.80 യൂറോയാണ്.

 ജനുവരി മുതല്‍ കുറഞ്ഞ വേതനം 9.15 യൂറോയാണ് മണിക്കൂറിന് വരുന്നത്. ലോ പേ കമ്മീഷന്‍ 50 സെന്റ് വര്‍ധന നിര്‍ദേശിച്ചിരുന്നു.124,000 തൊഴിലാളികള്‍ക്കാണ് ഇത് മൂലം നേട്ടം ഉണ്ടാവുക. ആഴ്ച്ചയില്‍ 40 മണിക്കൂല്‍ ജോലിയുണ്ടെങ്കില്‍ അധികമായി 780 യൂറോ ലഭിക്കും. യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജിലെ കുറവും കുറഞ്ഞ വേതനം ഉയര്‍ത്തിയതും മൂലമുള്ള നേട്ടമാണിത്.

Share this news

Leave a Reply

%d bloggers like this: