താലിബാന്‍ നേതാവ് മുല്ല ഉമര്‍ മരിച്ചതായി അഫ്ഗാനിസ്ഥാന്റെ വെളിപ്പെടുത്തല്‍

 

താലിബാന്‍ പരമോന്നത നേതാവ് മുല്ല ഒമര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍. എന്നാല്‍, താലിബാന്‍ സംഭവത്തോടു പ്രതികരിച്ചിട്ടില്ല. അഫ്ഗാന്‍ ഇന്റലിജന്‍സ് വൃത്തങ്ങളാണ് മുല്ലാ ഉമറിന്റെ മരണം വെളിപ്പെടുത്തിത്. രണ്ടോ മൂന്നോ വര്‍ഷം മുമ്പ് മുല്ല ഉമര്‍ മരിച്ചന്നാണ് അഫ്ഗാന്‍ ഇന്‍ലിന്‍സ് പുറത്തുവിടുന്ന വിവരങ്ങള്‍. ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ ഒന്നകൂടി സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ വക്താവ് പിന്നീട് വിശദീകരിച്ചു. ഇതുസംബന്ധിച്ച് തങ്ങളുടെ പ്രസ്താവന ഉടന്‍ പുറത്തുവിടുമെന്ന് താലിബാന്‍ വക്താവ് ബിബിസിയെ അറിയിച്ചു.

മുല്ല ഉമര്‍ കൊല്ലപ്പെട്ടെന്ന് നേരത്തെ പലതവണ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ആദ്യമായാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കേന്ദ്രങ്ങള്‍ മുല്ല ഉമറിന്റെ മരണം സംബന്ധിച്ച വിവരങ്ങറയിക്കുന്നത്. സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നതിനാല്‍ അഭ്യൂഹത്തിന് ശക്തി കൂടി.

അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയന്റെ പിന്തുണയോടെയുള്ള നജീബുള്ള സര്‍ക്കാരിനെ അട്ടിമറിച്ച് താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണമേറ്റെടുത്തപ്പോഴാണ് മുല്ല ഉമര്‍ ലോകത്തിന്റെ ശ്രദ്ധയിലേക്ക് വരുന്നത്. പിന്നീട് ഉസാമ ബിന്‍ ലാദന്റെ അല്‍ ഖ്വയ്ദയുമായി മുല്ല ഉമര്‍ സഹകരണത്തിലേര്‍പ്പെട്ടു. അല്‍ഖ്വയ്ദ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതിന് പിന്നാലെ ബിന്‍ ലാദന് സംരക്ഷണം നല്‍കിയത് മുല്ല ഉമറും താലിബാനുമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തുകയും താലിബാന്‍ ഭരണകൂടത്തെ പുറത്താക്കുകയും ചെയ്തു. അധികാരം ഒഴിയേണ്ടിവന്നെങ്കിലും മുല്ല ഉമറിനെ കണ്ടെത്താനോ പിടികൂടാനോ അമേരിക്കന്‍ സേനയ്‌ക്കോ, പുതുതായി വന്ന അഫ്ഗാന്‍ ഭരണകൂടത്തിനോ കഴിഞ്ഞിരുന്നില്ല. മുല്ല ഉമറിന്റെ അപൂര്‍വ്വ ചിത്രങ്ങള്‍ മാത്രമേ ഇതുവരെ പുറത്തുവന്നിട്ടുള്ളൂ.

-എജെ-

Share this news

Leave a Reply

%d bloggers like this: