താനിപ്പോള്‍ നേരിടുന്നത് മാധ്യമ വിചാരണയെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: താനിപ്പോള്‍ നേരിടുന്നത് മാധ്യമ വിചാരണയെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റില്‍. ലളിത് മോദിയുമായി ബന്ധപ്പെട്ട് ഉയരുന്നതെല്ലാം മാധ്യമ വിചാരണ മാത്രമാണ്. തനിക്കെതിരേ രാജി ആവശ്യം മുന്നില്‍ വെച്ച് ഉയര്‍ത്തുന്ന ആരോപണം പ്രതിപക്ഷം തെളിയിച്ചു കാണിക്കണമെന്നും അവര്‍ പറഞ്ഞു.

സഭയില്‍ പ്രതിപക്ഷമില്ലാത്ത സാഹചര്യം മുതലെടുക്കുകയല്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ അവരുടെ നിയമം അനുസരിച്ചാണ് മോദിക്ക് യാത്രാ അനുമതി നല്‍കിയത്. താന്‍ ഒരു തരത്തിലുള്ള സഹായവും ചെയ്തിട്ടില്ല. എഴൂത്തോ, കത്തുകളോ, ഇ മെയില്‍ മുഖാന്തിരമോ ഒന്നും താന്‍ യു കെ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടില്ല. ലളിത്‌മോദിയുടെ കാന്‍സര്‍ രോഗിയായ ഭാര്യയെ സഹായിക്കാനാണ് ശ്രമിച്ചത്. സോണിയാ ആയാലും സ്പീക്കറായാലും ഇത് ചെയ്യുമെന്നും സുഷമ പറഞ്ഞു.

അഴിമതിയാരോപണങ്ങളുടെ നടുവില്‍ നില്‍ക്കേ ഭാര്യയുടെ ചികിത്സ എന്ന പേരില്‍ 2010 ലാണ് ലളിത് മോഡി രാജ്യത്ത് നിന്നും പറന്നത്. മനുഷ്യത്വം പരിഗണിച്ച് യാത്രയ്ക്കായി യു കെ ഉദ്യോഗസ്ഥരുടെ അനുമതി നേടാന്‍ താന്‍ ഇടപെട്ടതായി നേരത്തേ സുഷമാ സ്വരാജ് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നതും പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നതും.

Share this news

Leave a Reply

%d bloggers like this: