തലസ്ഥാന നഗരിയില്‍ പൊതു ഗതാഗതത്തിന് പ്രിയമേറുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ നിവാസികളില്‍ പകുതിയിലധികം ആളുകളും പൊതുഗതാഗതത്തെ ഫലപ്രദമായി ഉപയോഗിക്കുന്നവര്‍. ഡബ്ലിന്‍ സിറ്റി കൗണ്‍സിലും, നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയും പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 107000 ആളുകളും ബസ്,ട്രെയിന്‍,ട്രാം സെര്‍വിസുകളെ ആശ്രയിക്കുന്നവരാണ്. ഡബ്ലിന്‍ നഗരത്തില്‍ സ്വകാര്യ വാഹനങ്ങളുമായി എത്തുന്നവര്‍ 30 ശതമാനത്തില്‍ മാത്രമായി ഒതുങ്ങി.

സൈക്ലിസ്റ്റുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് ഉണ്ടായതായി സിറ്റി കൌണ്‍സില്‍ സര്‍വേയില്‍ കണ്ടെത്തി. നഗരത്തിലെ തിരക്ക് വര്‍ദ്ധിച്ചതോടെ ചില മേഖലയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക്വിലക്ക് ഏര്‍പ്പെടുത്തിയതും, പെട്രോള്‍- ഡീസല്‍ വില കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ കുതിച്ചുയര്‍ന്നതും സ്വകാര്യ വാഹങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ആളുകളെ അകറ്റി നിര്‍ത്തി. സ്വകാര്യ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിച്ചതും മറ്റൊരു കാരണമായി ചുണ്ടികാണിക്കപ്പെടുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: