തലസ്ഥാന നഗരിയില്‍ അനധികൃത മാലിന്യ നിക്ഷേപം വര്‍ദ്ധിക്കുന്നു

ഡബ്ലിന്‍ : ഡബ്ലിന്‍ നഗര പരിധിയില്‍ മാലിന്യ നിക്ഷേപം വന്‍ തോതില്‍ വര്‍ദ്ധിച്ചതായി ഡബ്ലിന്‍ നാഗരസഭ ചൂണ്ടികാട്ടുന്നു. 2012 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 14,000 അനധികൃത മാലിന്യ നിക്ഷേപങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 2017 എല്‍ മാത്രം ഡബ്ലിന്‍ നഗരസഭയുടെ ലിറ്റര്‍ വാര്‍ഡന്‍ 6000 മാലിന്യ നിക്ഷേപ ബാഗുകളാണ് കണ്ടെത്തിയത്.

അശാസ്ത്രീയമായ ഇത്തരം നടപടികളില്‍ ഏര്‍പെട്ടതെന്ന് കണ്ടെത്തിയ 7 പേര്‍ക് പിഴ ചുമത്തുകയായിരുന്നു. ഈ പ്രവണത ഒഴിവാക്കാനായി സിറ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ ആറ് വര്‍ഷ കാലയളവില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് മാത്രം ലക്ഷകണക്കിന് യൂറൊ ചെലവിടേണ്ടി വന്നിട്ടുണ്ടെന്ന് കൗണ്‍സില്‍ പറയുന്നു.

തെരുവോരങ്ങളില്‍ കുമിഞ്ഞു കൂടുന്ന അനധികൃത മാലിന്യ നിക്ഷേപങ്ങളെ കണ്ടെത്താന്‍ ഇവിടെ കമ്മ്യൂണിറ്റി അധിഷ്ഠിതമായ പരിശോധന സംവിധാനങ്ങള്‍ക്ക് തുടക്കമിടും. റെസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ഇത്തരം പ്രവണതകള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. മാലിന്യ നിയന്ത്രണത്തില്‍ ഡബ്ലിന്‍ നഗരം ഒരുപാട് മാറി ചിന്തിക്കേണ്ടതുണ്ടെന്ന് ഈ മേഖലയില്‍ നടന്നിട്ടുള്ള സര്‍വേയില്‍ IBAL ( Irish businesses against litter) എന്ന സംഘടന സൂചിപ്പിച്ചിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: